ananad-bypass

മാഹീ, തലശേരി ബൈപാസിനെ പ്രശംസിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ട്വിറ്ററില്‍  ചിത്രം പങ്കുവച്ചാണ് മാഹീ, തലേശി ബൈപാസിനെക്കുറിച്ച് മഹീന്ദ്ര പറയുന്നത്. അംബരചുംബിയായ കെട്ടിടം നിലത്ത് കിടത്തിയിരിക്കുന്നതു പോലെയാണ് ഈ റോഡെന്നും ഇരുവശത്തേയും മനോഹര കാഴ്ചകൾ ആസ്വദിച്ച് ഈ റോഡിലൂടെ സഞ്ചരിക്കാൻ തോന്നുന്നുവെന്നുമാണ് ആനന്ദ് മഹീന്ദ്ര  കുറച്ചത് . കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്..