ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി സ്മൃതി ഇറാനി. കേന്ദ്രമന്ത്രി കൂടിയായ സ്മൃതിയെ 1,66,000 വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോര്‍ ലാല്‍ വിജയമുറപ്പിക്കുന്നത്. അമേഠിയില്‍ നടന്ന് കനത്ത പോരാട്ടത്തില്‍ കാലിടറിയെങ്കിലും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുകയാണ് സ്മൃതി. തോല്‍വി ഉറപ്പിച്ചതിന് പിന്നാലെ സ്മൃതി സമൂഹമാധ്യങ്ങളില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ജീവിതം അങ്ങിനെയാണ്, ഒരു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിലുടനീളം ഗ്രാമങ്ങള്‍ തോറും ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും സ്മൃതി കുറിച്ചു.
‘ജീവിതം അങ്ങിനെയാണ്...ഒരു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരോ ഗ്രാമങ്ങളിലൂടെയും ഞാന്‍ സഞ്ചരിച്ചു. ജീവിതങ്ങളെ കെട്ടിപ്പടുത്തും ജനങ്ങളില്‍ പ്രതീക്ഷയും പ്രോല്‍സാഹനവും വളര്‍ത്തി. റോഡുകള്‍, കെട്ടിടങ്ങള്‍, മെഡിക്കല്‍ കോളജ് തുടങ്ങി വികസനപ്രവര്‍ത്തനങ്ങളെല്ലാം നടത്തി. എന്‍റെ തോല്‍വിയിലും വിജയത്തിലും എന്നോടൊപ്പം നിന്നവരോട് നന്ദി. ഇന്ന് വിജയമാഘോഷിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍’. സന്തോഷമല്ലേ എന്ന് ചോദിച്ചാല്‍ അതിന് കുറവൊന്നുനില്ല സാര്‍ എന്നായിരിക്കും മറുപടിയെന്നും സ്മൃതി ട്വിറ്ററില്‍ കുറിച്ചു.
2019ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അട്ടിമറിച്ചായിരുന്നു സ്മൃതി വിജയം നേടിയത്. ഇത്തവണയും രാജ്യം ഉറ്റുനോക്കിയ പോരാട്ടമായിരുന്നു അമേഠിയിലേത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോര്‍ ലാലാണ് ഇത്തവണ വിജയമുറപ്പിക്കുന്നത്. ബി.എസ്.പിയുടെ നാനെ സിങ് ചൗഹാനാണ് മൂന്നാം സ്ഥാനത്തുള്ളത