ഭോപ്പാലിൽ നിന്നുള്ള ആട് വിൽപ്പനക്കാരനായ സയ്യിദ് ഷഹാബ് അലി ബക്രീദിനോട് അനുബന്ധിച്ച് ആടുകളെ വിറ്റത് അരലക്ഷം മുതല്‍ 7.5 ലക്ഷം രൂപ വരെ വിലയ്ക്കാണ്. മുംബൈ, പൂണൈ, നാഗ്പൂര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ആടുകളെ വിറ്റഴിച്ചത്. 'ഷാൻ-ഇ-ഭോപ്പാൽ' എന്ന ആടിനെ 4 ലക്ഷം രൂപയ്ക്കും 155 കിലോ ഭാരമുള്ള 'റഫ്താർ' എന്ന ആടിനെ 7 ലക്ഷം രൂപയ്ക്കുമാണ് വിറ്റത്. രാജ്യത്തെ ഏറ്റവും ആക്രമണകാരിയായ ആടുകളിൽ ഒന്നാണ് റഫ്താർ എന്ന് ഷഹാബ് പറയുന്നു.
അള്ളാഹുവിനോടുള്ള ഭക്തിയാല്‍ തന്റെ മകനായ ഇസ്മായേലിനെ വരെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹിം നബിയ്ക്ക് അള്ളാഹു കാരുണ്യത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ഒരു ആടിനെ ബലി നല്‍കാനായി കൊടുത്തുവെന്നാണ് വിശ്വാസം. ദൈവത്തിനു വേണ്ടി എല്ലാം ത്യജിക്കാൻ ഇബ്രാഹിം നബിയുടെ സന്നദ്ധതയുടെ സ്മരണയായാണ് ബക്രീദ് ആഘോഷിക്കപ്പെടുന്നത്.