roshanara-park

ഡൽഹിയിൽ ജീവനെടുത്ത് ഉഷ്ണതരംഗം.  മരണം 50 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍ . ഡൽഹിയിൽ ഉഷ്ണതരംഗവും വെള്ളക്ഷാമവും തുടരുമ്പോൾ അത് മറികടക്കാൻ എല്ലാ മാർഗങ്ങളും തേടുകയാണ് കേന്ദ്ര - ഡൽഹി സർക്കാരുകളും മുനിസിപ്പൽ കോർപ്പറേഷനും. ഭൂഗർഭജല നിരപ്പ് ഉയർത്താനും പച്ചപ്പ് നിലനിർത്താനും ജലാശയങ്ങളുടെ സംരക്ഷണമാണ് ആദ്യപടി. ഇത്തരത്തിൽ 21 ജലാശയങ്ങളാണ് സർക്കാർ പട്ടികയിൽ ഉള്ളത്.  

350 വർഷത്തിലേറെ പഴക്കമുള്ള റോഷനാരാ ബാഗ്.  അതിനോട് ചേർന്നുള്ള ചെറിയ ജലാശയം. വറ്റി വരണ്ട ജലധാരകൾ അങ്ങനെ ആരും തിരിഞ്ഞ് നോക്കാതിരുന്ന 8.5 ഏക്കർ ഭൂമി. വൈകി ഉദിച്ച വിവേകമാണെങ്കിലും കേന്ദ്ര സർക്കാരും എം.സി.ഡിയും ഉണർന്നതോടെ  റോഷനാരാ പാർക്കിന്‍റെ മുഖം മാറി

കേന്ദ്ര സർക്കാറിന്റെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജലാശയത്തിന്റെ പുനരുജ്ജീവനം എംസിഡി സാധ്യമാക്കിയത്. ഉണ്ടായിരുന്ന പഴയകുളം വൃത്തിയാക്കി വ്യാപ്തി കൂട്ടി. മണ്ണിടിയാതിരിക്കാൻ വേണ്ട സംവിധാനമൊരുക്കി. പതുക്കെ പതുക്കെ പച്ചപ്പും പക്ഷി മൃഗാതികളും എത്തി

 

അഴുക്കുചാൽ വെള്ളം ശുദ്ധീകരിച്ച് ഇവിടേക്ക് തുറന്ന് വിടുകയാണ് ചെയ്യുന്നത്... സാവധാനത്തിൽ വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങി ഭൂഗർഭ ജല നിരപ്പ് ഉയർത്തും. മഴവെള്ളവും ശേഖരിക്കും. 

47.66 കോടിയാണ്  കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ളത്. റോഷനാരയടക്കം 12 ജലാശയങ്ങളെ ഇങ്ങനെ പുനരുജിപ്പിച്ചു കഴിഞ്ഞു. 9 എണ്ണത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ഇതെല്ലാം ഉണ്ടായിട്ടും ഈ ഇടവും പച്ചപ്പും ഡൽഹിയിലെ ചുടുകാറ്റിൽ തളരുകയാണ്.

ENGLISH SUMMARY:

Roshanara Park is a hope in the heat of Delhi