nita-ambani-chaat-shop

അംബാനി കുടുംബത്തിലെ കല്യാണമേളങ്ങള്‍ പൊടിപൊടിക്കുകയാണ്. അത്യാഢംബര വിരുന്നുകള്‍ക്കു പിന്നാലെ നിത അംബാനി എത്തിയ സ്ഥലമാണ് ഇപ്പോള്‍ സൈബര്‍ ഇടത്തെ ചര്‍ച്ച. ഒരു ലോക്കല്‍ പാനിപ്പൂരി കടയില്‍ നിന്ന് വിഭവങ്ങള്‍ ആസ്വദിക്കുന്ന നിത അംബാനിയുടെ വിഡിയോ വൈറലാണ്.

വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രദര്‍ശനത്തിനെത്തിയതാണ് നിത അംബാനി. അനന്ത് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായാണ് ക്ഷേത്രദര്‍ശനം. അനന്ത് അംബാനിയും പ്രതിശ്രുത വധു രാധിക മര്‍ച്ചന്‍റും നിത അംബാനിക്കൊപ്പം എത്തിയിരുന്നു. വിവാഹക്ഷണക്കത്ത് ശിവസന്നിധിയില്‍ വച്ച് പ്രാര്‍ഥിച്ച ശേഷമാണ് ഇവര്‍ മടങ്ങിയത്.

ഇതിനിടയിലാണ് നിത അംബാനിയും കൂട്ടരും സമീപത്തെ പാനിപ്പൂരി കടയില്‍ കയറിയത്. ആലൂ ചാട്ട് അടക്കമുള്ള കടയിലെ സ്പെഷ്യല്‍ വിഭവങ്ങളാണ് ഇവര്‍ രുചിച്ചു നോക്കിയത്. കഴിക്കുന്നതിനിടയില്‍ കടയിലെ ആളുകളോട് നിത അംബാനി കുശലം ചോദിക്കുന്നതും കാണാം. 

‘മുകേഷിന് ഇതൊരുപാട് ഇഷ്ടമായേനെ’ എന്ന് ഇടയ്ക്ക് നിത അംബാനി പറയുന്നുമുണ്ട്. ചാട്ട് വിഭവങ്ങളോട് പ്രത്യേക താല്പര്യമുള്ളയാളാണ് മുകേഷ് അംബാനി. മുബൈയിലെ സ്വാതി സ്നാക്ക്സില്‍ നിന്ന് ആഴ്ചയില്‍ ഒരിക്കലെങ്കിലും മുകേഷ് അംബാനി ഇത്തരം വിഭവങ്ങൾ ഓര്‍ഡര്‍ ചെയ്യാറുണ്ട്.

Nita Ambani visited a local chaat shop in Varanasi and tried out local delicacies at the shop. Videos goes viral on social media.

ENGLISH SUMMARY: