kangana-ranaut-and-ljp-leader-chirag-paswan-reunite

2011ൽ പുറത്തിറങ്ങിയ മിലേ ന മിലേ ഹം എന്ന ചിത്രത്തിലെ രണ്ടു താരങ്ങള്‍ വീണ്ടും ഒന്നിച്ചു. സിനിമയില്‍ അല്ല പാര്‍ലെമെന്റില്‍. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനും ബിജെപി എംപി കങ്കണ റണാവത്തുമാണ് ഒന്നിച്ച് അഭിനയിച്ച ശേഷം പാര്‍ലമെന്റില്‍ വീണ്ടും ആ സന്തോഷം പങ്കിട്ടത്. മിലേ നാ മിലേ ഹം എന്ന സിനിമ അന്ന് വേണ്ടത്ര വിജയിച്ചില്ല, പിന്നാലെ ചിരാഗ് പാസ്വാൻ സിനിമ രംഗം ഉപേക്ഷിച്ച് പിതാവ് പരേതനായ രാം വിലാസ് പാസ്വാന് ഒപ്പം രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു. എന്നാല്‍ സിനിമ ജീവിതം തുടര്‍ന്ന കങ്കണ ഒടുവില്‍ രാഷ്ട്രീയത്തില്‍ എത്തി.

  • ANI_20240626031
  • ANI_20240626070
  • ANI_20240626071
  • ANI_20240626008

ചിരാഗ് പാസ്വാൻ ലോക് ജനശക്തി പാർട്ടിയുടെ പ്രസിഡന്റാണ്. മുമ്പ് പിതാവ് കൈകാര്യം ചെയ്തിരുന്ന ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയാണ് അദ്ദേഹം. ബീഹാറിലെ ജാമുയിയിൽ നിന്ന് രണ്ട് തവണ എംപിയായ അദ്ദേഹം ഇപ്പോൾ ഹാജിപൂർ സീറ്റിനെയാണ് പ്രതിനിധീകരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍നിന്നുള്ള അംഗമായ കങ്കണയുടെ എമര്‍ജിന്‍സി എന്ന ചിത്രം സെപ്റ്റംബറില്‍ റിലീസ് ചെയ്യാനിരിക്കുകയാണ്.

ENGLISH SUMMARY:

'Miley Naa Miley Hum' stars met in Parliament