k-surendran-kerala-padayatr

കേരളത്തിൽ 52 സീറ്റുകളിൽ സർവ കരുത്തുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി. തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢ അടുത്ത മാസം 9 ന് തിരുവനന്തപുരത്തെത്തും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. 

 

തൃശൂരിൽ സുരേഷ് ഗോപിയുടെ ചരിത്ര ജയം അടക്കം ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ അനുകൂല സാഹചര്യം മുൻനിർത്തി പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ച്ചവെച്ച 52 നിയമസഭാ സീറ്റുകൾക്ക് പ്രത്യേക പരിഗണന നൽകിയാകും തയ്യാറെടുപ്പ്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢ പങ്കെടുക്കുന്ന വിശാല നേതൃയോഗം തിരുവനന്തപുരത്ത് ചേരും. 

പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കും ഉടൻ ഒരുങ്ങും. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ വർധിപ്പിക്കാനുള്ള നീക്കമുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ നേതൃത്വത്തിൽ ഉടൻ അഴിച്ചു പണിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തളളി. താഴേത്തട്ടുമുതൽ സംഘടന തിരഞ്ഞെടുപ്പിന് ദേശീയ തലത്തിൽ നിശ്ചയിക്കുന്ന സമയക്രമം അനുസരിച്ച് മാത്രമേ കേരളത്തിലും നടക്കൂ. തദ്ദേശ വാർഡ് വിഭജന നീക്കം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി നിയമനടപടികളിലേയ്ക്കും ബിജെപി  നീങ്ങും.

ENGLISH SUMMARY:

BJP to face assembly elections with all strength in 52 seats in Kerala