ranveer-bharathi

TOPICS COVERED

ബ്രെയ്​ന്‍ ട്യൂമര്‍ ബാധിച്ച ഒമ്പതുവയസുകാരന്‍റെ ആഗ്രഹം നിറവേറ്റി വാരാണസി പൊലീസ്. ഒരു ദിവസത്തേക്കാണ് രണ്‍വീര്‍ ഭാരതി എന്ന ബാലന്‍ വാരാണസി സോണിന്‍റെ ഐപിഎസ് ഓഫീസറായത്.  ബ്രെയ്​ന്‍ ട്യൂമറിന് ചികില്‍സയിലിരിക്കുകയാണ് രണ്‍വീര്‍ ഭാരതി. ഇതിനിടക്ക് ഐപിഎസുകാരനാവണമെന്ന രണ്‍വീറിന്‍റെ ആഗ്രഹമറിഞ്ഞ വാരാണസി എഡിജിപി പിയൂഷ് മോര്‍ദിയ ഇതു സഫലമാക്കണെന്ന് തീരുമാനിക്കുകയായിരുന്നു. പൊലീസ് യൂണിഫോം ആണിയിച്ച് ബാലനെ ഓഫീസിലിരുത്തിയ പിയൂഷ് ചിത്രങ്ങള്‍ എക്​സിലൂടെ പങ്കുവക്കുകയും ചെയ്​തു. 

'9 വയസ്സുള്ള രൺവീർ ഭാരതി വാരണാസിയിലെ മഹാമന കാൻസർ ഹോസ്പിറ്റലിൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ രൺവീർ ഐപിഎസ് ഓഫീസറാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, അതിനാൽ കുട്ടിയുടെ ആഗ്രഹം ഓഫീസിൽ നിറവേറ്റി,' ചിത്രങ്ങള്‍ പങ്കുവച്ച് പിയൂഷ് എക്​സില്‍ കുറിച്ചു. 

അതേസമയം വാരാണസി പൊലീസിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു ദിവസത്തേക്ക് ബാലന്‍റെ ആഗ്രഹം സാധിപ്പിച്ച പിയൂഷ് മോര്‍ദിയ ഒരുപാട് ഹൃദയങ്ങള്‍ കീഴടക്കി എന്നാണ് ഒരാള്‍ കുറിച്ചത്. ഇത് രണ്‍വീറിനെ ജീവിതമാകെ പ്രചോദിപ്പിക്കുമെന്നും രോഗത്തില്‍ നിന്നും കരകയറാന്‍ സഹായിക്കുമെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. 

ENGLISH SUMMARY:

Varanasi police fulfilled the wish of a nine-year-old boy suffering from brain tumor