Image∙ Shutterstock - 1

52 ദിവസം നീണ്ടുനില്‍ക്കുന്ന കശ്മീരിലെ അമര്‍നാഥ് തീര്‍ഥയാത്രയ്ക്ക് നാളെ തുടക്കം. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.  

 

3,880 മീറ്റര്‍ ഉയരത്തിലുള്ള, മഞ്ഞില്‍ സ്വയം രൂപപ്പെട്ട ശിവലിംഗം ദര്‍ശിക്കാന്‍ പതിനായിരക്കണക്കിന് തീര്‍ഥാടകരാണ് ഇത്തവണയും എത്തുക. ജമ്മുവിലെ ബേസ് ക്യാപില്‍നിന്നുള്ള ആദ്യസംഘം ഇന്ന് യാത്രതുടങ്ങും. ഇന്നലെ മുതല്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. 48 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള പഹല്‍ഗാം പാതയിലൂടെയും 14 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള ബാള്‍ടാല്‍ പാതയിലൂടെയുമാണ് സംഘങ്ങള്‍ യാത്ര ചെയ്യുക. ഓണ്‍ലൈന്‍ റജിസ്ട്രേഷനു പുറമെ സ്പോട്ട് റജിസ്ട്രേഷനും ഒരുക്കിയിട്ടുണ്ട്. സമീപകാലത്തെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹൈവേയിലുംഉള്‍പ്രദേശങ്ങളിലും പൊലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്. പാതയിലുടനീളം 360 ഡിഗ്രി ക്യാമറകളും സജ്ജമാക്കി. ഹൈടെക്ക് കമാന്‍ഡ് കണ്‍ട്രോള്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്.  ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ബേസ് ക്യാംപില്‍ നേരിട്ടെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. 

ENGLISH SUMMARY:

Amarnath pilgrimage in Kashmir begins tomorrow