അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിനായി ലോകം ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ്. മാമേരു ചടങ്ങോടെ ഔദ്യോഗികമായി വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമായത് മുതല്‍ ആഘോഷ ദൃശ്യങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ ‘സംഗീത്’ ആഘോഷത്തില്‍  തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍ വെക്കുന്ന അംബാനികുടുംബത്തിന്‍റെ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിലായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 

മുംബൈ ബികെസിയിൽ ജൂലൈ 5ന് വൈകിട്ടായിരുന്നു അനന്ത്–രാധിക വിവാഹത്തോട് അനുബന്ധിച്ചുള്ള സംഗീത് ആഘോഷം നടന്നത്. മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി, ആനന്ദ് പിരമൽ, ശ്ലോക മേഹ്ത, ആകാശ് അംബാനി എന്നിവരാണ് വേദിയിൽ നൃത്തച്ചുവടുകളുമായി എത്തിയത്. തുടർന്ന് വധൂവരന്മാരായ രാധികയും അനന്തും നൃത്തത്തിൽ പങ്കുചേർന്നു.

ഷാരുഖ് ഖാന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘ദീവാങ്കി ദീവാങ്കി’ എന്ന ഗാനത്തിനാണ് അംബാനി കുടുംബം ചുവടുവെച്ചത്. നൃത്തത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത്. ബോളിവുഡിലെ പ്രമുഖതാരനിര സംഗീത് ആഘോഷങ്ങളുടെ ഭാഗമായതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ജൂലൈ 12നാണ് അനന്ത്–രാധിക വിവാഹം.

ENGLISH SUMMARY:

Anant Ambani, Radhika Merchant Sangeet: Ambani Family Dances To 'Deewangi Deewangi'