buffalonew

പ്രതീകാത്മക ചിത്രം

ഉത്തര്‍പ്രദേശിലെ പ്രതാപ്‌ഗറിലൊരു പ്രശ്നം ഉയര്‍ന്നു വന്നു. വില്ലേജ് പഞ്ചായത്തും പൊലീസും മണിക്കൂറുകളോളം  തലപുകഞ്ഞ്  ആലോചിച്ചു, പരിഹാരമായില്ല. ഒടുവില്‍ പ്രശ്നം പരിഹരിച്ചത് ഒരു പോത്ത്. പ്രതാപ്‌ഗറില്‍ നിന്നും കാണാതായ പോത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് തര്‍ക്കം ഉയര്‍ന്നു വന്നത്. റായ് അക്സരന്‍പൂര്‍ വില്ലേജിലെ നന്ദലാല്‍ സരോജ് എന്ന വ്യക്തിയുടെ പോത്തിനെയാണ് കാണാതായത്. ജില്ലയിലെ മഹേഷ്‌ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അസ്കരന്‍പൂര്‍. ഇയാളുടെ പോത്ത് വഴിതെറ്റി മറ്റൊരു ഗ്രാമത്തിലെത്തുകയും ഹനുമാന്‍ സരോജ് എന്ന വ്യക്തി ഇതിനെ പിടികൂടുകയും ചെയ്തു. 

മൂന്ന് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് നന്ദലാല്‍ തന്റെ പോത്തിനെ കണ്ടെത്തിയത്. എന്നാല്‍ നന്ദലാലിന് പോത്തിനെ വിട്ടുനല്‍കാന്‍ സരോജ് തയ്യാറായില്ല. തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്. ഹനുമാന്‍ സരോജിനെതിരെ നന്ദലാല്‍ മഹേഷ്‌ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. 

മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനും വാദപ്രതിവാദത്തിനും ശേഷവും ഇരുവരും പോത്ത് തങ്ങളുടേതാണെന്ന നിലപാടില്‍ ഉറച്ചു നിന്നു. ആകെ പെട്ടുപോയ പൊലീസ് പ്രശ്നത്തിനു പരിഹാരം പൊലീസ് സ്റ്റേഷനകത്ത് നടക്കില്ലെന്ന് തീരുമാനിക്കുകയും വിഷയം പുറത്തുവച്ചു പരിഹരിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. പിന്നീട് പോത്തിനെ റോഡില്‍ നിര്‍ത്തിയ ശേഷം മറ്റെല്ലാവരും മാറിനില്‍ക്കാന്‍ തീരുമാനിച്ചു. ആരുടെ പിന്നാലെയാണോ പോത്ത് പോകുന്നത് അയാളായിരിക്കും പോത്തിന്റെ യഥാര്‍ത്ഥ ഉടമയെന്ന് തീരുമാനിക്കാമെന്ന് പൊലീസ് പഞ്ചായത്ത്കൂട്ടത്തിനു മുന്‍പില്‍ പറഞ്ഞു. 

പൊലീസിന്റെ വാക്കുകള്‍ അംഗീകരിച്ച പഞ്ചായത്ത് ഇരുവരോടും അവരവരുടെ ദിശയിലേക്ക് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.അങ്ങനെ നന്ദലാലും സരോജും തങ്ങളുടെ ഗ്രാമത്തിലേക്കുള്ള വഴിയില്‍ നിന്നു.  തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ നിന്നും പുറത്തേക്ക് എത്തിച്ച പോത്ത് ഒട്ടും താമസിയാതെ ഉടമ നന്ദലാലിനു പിന്നാലെ പോവുകയായിരുന്നു. പോത്ത് തന്നെ തീരുമാനമെടുത്ത് സ്വന്തം ഉടമയ്ക്കൊപ്പം പോയതിനു പിന്നാലെ ഹനുമാന്‍ സരോജിനെ പൊലീസും പഞ്ചായത്ത്കൂട്ടവും ശാസിച്ചു. സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍മീഡിയയിലും  അതിവേഗത്തില്‍ പ്രചരിക്കുകയാണ് പോത്തിന്റെ തീരുമാനം. 

problem arose in Pratapgarh, Uttar Pradesh. The village panchayat and the police brainstormed for hours but could not find a solution:

A problem arose in Pratapgarh, Uttar Pradesh. The village panchayat and the police brainstormed for hours but could not find a solution. A buffalo finally solved the problem. A dispute arose over the ownership of a buffalo that had gone missing from Pratapgarh.