shiroorthree

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍പ്പെട്ട അര്‍ജുനെ കണ്ടെത്താന്‍ തീവ്രശ്രമം തുടരുകയാണ്. ഉറ്റവരും നാട്ടുകാരും നല്ല വാര്‍ത്തയ്ക്കുവേണ്ടി പ്രാര്‍ഥനയോടെ കാത്തിരിക്കുമ്പോള്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ് കര്‍ണാടക ഉദ്യോഗസ്ഥനോട് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. അപകടം സംഭവിച്ചത് ചൊവ്വാഴ്ച രാവിലെയാണെങ്കിലും ലോറി കണ്ടെത്താനുള്ള പ്രവൃത്തി തുടങ്ങിയത് ഇന്നലെ മാത്രമാണ്. മണ്ണുനീക്കിത്തുടങ്ങിയത് ഇന്ന് രാവിലെയും. 

സാറേ..മണ്ണിനടിയില്‍ മലയാളിയാ, അതാ പിടിപാട്

അപകടമുണ്ടായി മൂന്നുദിവസത്തോളം അനങ്ങാതിരുന്ന കര്‍ണാടക അധികൃതര്‍ മണ്ണിലകപ്പെട്ടവരെ തിരയുന്നതിന് പകരം ഗതാഗതം പുനസ്ഥാപിക്കുന്നതിനാണ് മുന്‍ഗണ നല്‍കിയത്. ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ പൊലീസും അധികൃതരും ചെവിക്കൊള്ളാതെ വന്നതോടെ കേരളത്തില്‍ നിന്ന് ശക്തമായ രാഷ്ട്രീയ, സാമൂഹിക സമ്മര്‍ദവും ഇടപെടലും സമ്മര്‍ദവും ഉണ്ടായി. അതിന്റെ ഫലമായാണ് അഞ്ച് സംഘങ്ങള്‍ ഒന്നിച്ച് അര്‍ജുനെ തേടിയിറങ്ങിയത്. ഇതിനിടെയാണ് സ്ഥലത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ ലോറിയുടമ മനാഫിനോട് ചോദിച്ച ചോദ്യവും അതിനുള്ള മനാഫിന്റെ മറുപടിയും വൈറലായത്. 

shiroorfour

നിങ്ങളിലാര്‍ക്കാണ് ഇത്ര പിടിപാട് എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യം. ‘മുഖ്യമന്ത്രി വിളിക്കുന്നു, പ്രതിപക്ഷനേതാവ് വിളിക്കുന്നു, ഉദ്യോഗസ്ഥര്‍ വിളിക്കുന്നു, ഡല്‍ഹിയില്‍ നിന്ന് നേതാക്കള്‍ വിളിക്കുന്നു, മാധ്യമങ്ങളൊന്നടങ്കം പിന്നാലെയെത്തുന്നു... ലോറി ഉടമയ്ക്കാണോ അതോ മണ്ണിനടിയില്‍ കിടക്കുന്ന ഡ്രൈവര്‍ക്കാണോ ഇത്രയും സ്വാധീനം?’ ഈ ചോദ്യത്തിനുള്ള മനാഫിന്റെ മറുപടി ഇതായിരുന്നു. ‘ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമൊന്നും ഒരു സ്വാധീനവുമില്ല സാറേ... ആ മണ്ണിനടിയില്‍ കിടക്കുന്നത് ഒരു മലയാളിയാണ്. അതിന്റെ പവറാണ് ഈ കാണുന്നത്’. 

shiroortwo

മനാഫിന്റെ മറുപടിയിലുണ്ട് ഒരു ജനതയുടെ ഒന്നാകെയുള്ള വികാരം. അര്‍ജുന്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുന്നത് കുടുംബവും മനാഫും മാത്രമല്ല, ഒരു ജനതയൊട്ടാകെയാണെന്ന ലളിതമായ സന്ദേശം കൂടിയായിരുന്നു ആ വാക്കുകളില്‍. 

Ankola landslide, Lorry owner Manaf reply to the officer getting viral on Socialmedia:

Prayers and search for Malayalee Arjun, who was trapped in the landslide in Shirur, Karnataka, is progressing equally. Without giving up hope, family and relatives all over Kerala are waiting for a good news. Meanwhile, the words of lorry owner Manaf are going viral.