പ്രതീകാത്മക ചിത്രം / Unsplash

പ്രതീകാത്മക ചിത്രം / Unsplash

TOPICS COVERED

കുട്ടികളുടെ നിഷ്ക്കളങ്കത പലപ്പോഴും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമൊക്കെയാവും. ഇവിടെ ഒരു ഏഴാംക്ലാസുകാരന്‍ എഴുതിയ അവധി അപേക്ഷയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. രാകേഷ് എന്ന ഏഴാംക്ലാസുകാരനാണ് നിഷ്ക്കളങ്കമായി തന്റെ അധ്യാപികയ്ക്ക് അവധിയപേക്ഷ എഴുതിയത്.  ഹിന്ദി വാക്കുകള്‍ കൊണ്ടാണ് അപേക്ഷ, പക്ഷേ എഴുതിയത് ഇംഗ്ലിഷിലാണ്. കൂടുതല്‍ അലങ്കാരങ്ങളൊന്നുമില്ല, കാര്യം നേരിട്ട് ചുരുങ്ങിയ വാക്കുകളില്‍ അങ്ങ് എഴുതിത്തീര്‍ത്തു. 

application-kid

വളരെ ഔദ്യോഗികമായി അപേക്ഷാഫോര്‍മാറ്റില്‍ തന്നെയാണ് അവധിയപേക്ഷ എഴുതിത്തുടങ്ങിയത്. പ്രിന്‍സിപ്പലിനെ അഭിസംബോധന ചെയ്തിടത്തു തന്നെ വാക്കു മാറി പ്രിന്‍സിപ്പിള്‍ എന്നാണ് എഴുതിയത്. അവിടെയും അക്ഷരത്തെറ്റുകളുണ്ട്.  അഭിസംബോധന കഴിഞ്ഞ് വിഷയത്തിലേക്ക് വന്നപ്പോഴാണ് ട്വിസ്റ്റ്. ‘ഞാന്‍ വരൂല്ല, വരൂല്ല, വരൂല്ല’. ഇതാണ് അവധിയപേക്ഷ. അപേക്ഷ സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യപ്പെട്ടതോടെ വലിയ പ്രതികരണമാണ് ലഭിച്ചത്. വായിച്ചവരെയെല്ലാം ചിരിപ്പിച്ചൊരു അപേക്ഷാകത്ത്. 

അപേക്ഷ അവസാനിപ്പിച്ചതും പറഞ്ഞ കാര്യം ഒന്നുകൂടി ഉറപ്പിച്ചായിരുന്നു. ‘ഞാന്‍ വരാന്‍ പോകുന്നില്ല’ എന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്. കുട്ടിയുടെ നര്‍മബോധവും സത്യസന്ധതയും പ്രകീര്‍ത്തിക്കാതെ വയ്യെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കത്തിനു താഴെ നിരവധി കമന്റുകളും പ്രതികരണങ്ങളുമുണ്ട്. ഏതായാലും ഈ കത്ത് കണ്ട് പ്രിന്‍സിപ്പല്‍ ഇരുന്ന് കരയുന്നുണ്ടാകുമെന്നാണ് ഒരാളുടെ കമന്റ്്. 

Student leave application goes viral in socialmedia:

Seventh standard Student leave application goes viral in socialmedia. Image of the application widely spread on socialmedia