വണ്ടി വാങ്ങിച്ച ദിവസം അതിന്റെ ജന്‍മദിവസമായി ആഘോഷിക്കുന്നവരും കേക്ക് മുറിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ആ ജന്‍മദിനത്തില്‍ വണ്ടിയെക്കൊണ്ട് തന്നെ കേക്ക് മുറിപ്പിക്കുക എന്നുപറയുമ്പോള്‍ അതൊരു വല്ലാത്ത ക്രിയേറ്റിവിറ്റി ആണ്.. അങ്ങനെ വൈറലായ ഒരു യുവാവിനെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. ഏറെക്കാലമായി ഒപ്പമുള്ള സാരഥിയോട് വല്ലാത്തൊരു വൈകാരികത പലര്‍ക്കുമുണ്ടാകും. ഇവിടെ തന്റെ ബൈക്കിന്റെ പിറന്നാളാഘോഷം കെങ്കേമമാക്കുകയാണ് യുവാവ്.
ബന്ധുക്കളെയെല്ലാം വിളിച്ചുകൂട്ടി എല്ലാവരുടെയും മുന്‍പില്‍ വച്ച് ബൈക്ക് പിറന്നാള്‍കേക്ക് മുറിക്കുകയാണ്. ബൈക്കിന്റെ മുന്‍ചക്രത്തില്‍ കത്തി ഘടിപ്പിച്ചാണ് യുവാവിന്റെ ക്രിയേറ്റിവിറ്റി. കൂടെയുള്ളയാള്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ പിടിച്ച് മുന്‍പോട്ടും പിറകോട്ടും ചലപ്പിക്കുമ്പോള്‍ ചക്രത്തില്‍ ഘടിപ്പിച്ച കത്തികൊണ്ട് കേക്ക് മുറിയുന്നു. ഇന്നേവരെ ആരും പരീക്ഷിക്കാത്തൊരു പിറന്നാളാഘോഷം. പശ്ചാത്തലത്തില്‍ ജന്‍മദിനാഘോഷഗാനവും.
സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച ഈ വിഡിയോക്ക് ആരാധകരേറെയാണ്. കമന്റുകളുടെ പ്രവാഹമാണ് . രണ്ട് ലക്ഷംപേര്‍ ആദ്യമണിക്കൂറില്‍ തന്നെ വിഡിയോ കണ്ടുകഴിഞ്ഞു. യുവാവിന്റെ ക്രിയേറ്റിവിറ്റിക്കും നൂതനാശയത്തിനും വന്‍ കയ്യടിയാണ് ലഭിക്കുന്നത്. സൈലന്‍സറുപയോഗിച്ച് മെഴുകുതിരി കൂടി കത്തിക്കാമായിരുന്നു എന്നാണ് ഒരാളുടെ കമന്റ്.
ബൈക്കിന്റെ പിറന്നാളാഘോഷ വിഡിയോക്ക് ലൈക്കുകളുടെയും കമന്റുകളും ബഹളമാണ്. എങ്ങനെയാണ് ബൈക്കിന്റെ ജന്‍മദിനം ഒരാള്‍ക്ക് മറക്കാനാവുക എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. വ്യത്യസ്തമായ രീതിയില്‍ പിറന്നാളാഘോഷിക്കുന്നവര്‍ക്കിടയില്‍ വീണ്ടും വ്യത്യസ്തനായിരിക്കുകയാണ് ഈ യുവാവ്.