TOPICS COVERED

മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വൈറലാവാന്‍ വിഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ  ദേശായിപേട്ട് ഗ്രാമത്തിലാണ് സംഭവം. 20കാരനായ മോച്ചി ശിവരാജാണ് മരിച്ചത്.ദേശായ്പേട്ടിലെ ഡബിൾബെഡ്റൂം കോളനി നിവാസികൾ പാമ്പുശല്യത്തെ കുറിച്ച് സ്നേക് റെസ്ക്യൂവറായ ഗംഗാറാമിനെയും മകൻ ശിവരാജിനേയും അറിയിക്കുകയായിരുന്നു. പാമ്പുപിടിത്തത്തിൽ ഗംഗാറാം മകൻ ശിവരാജിന് പരിശീലനം നൽകിയിരുന്നു.  രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, ഇതിനെ ഉപയോഗിച്ച് സെൽഫി ഫോട്ടോയും വിഡിയോയും പകർത്താൻ തുടങ്ങി. ഇതിനിടെ, പാമ്പിന്റെ തല  വായിലാക്കി  വിഡിയോ പകർത്താനുള്ള ശ്രമമാണ് അപകടത്തിലേക്ക് നയിച്ചത്.  മൂർഖൻ ശിവരാജന്റെ നാവിൽ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയുമായിരുന്നു.