TOPICS COVERED

മുംബൈ സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയ കൂറ്റൻ പൂക്കളം യാത്രക്കാർക്ക് കൗതുക കാഴ്ചയായി. ഓൾ മുംബൈ മലയാളി അസോസിയേഷൻ ആണ് ഇക്കുറിയും വേറിട്ട പൂക്കളം തീർത്തത്. 

യാത്രക്കാർക്ക് ഒരു ഗംഭീര ദൃശ്യവിരുന്ന്. അതാണ് സിഎസ്എംടി സ്‌റ്റേഷനിലെ മെഗാ പൂക്കളത്തിന്‍റെ പ്രത്യേകത. അങ്ങനെ ഓണാഘോഷത്തിൽ മലയാളികൾക്ക് ഒപ്പം മറുനാട്ടുകാരും പങ്കുചേരുന്നു.

തുടർച്ചയായ ഒൻപതാം വർഷമാണ് ഓൾ മുംബൈ മലയാളി അസോസിയേഷൻ ഈ കൂറ്റൻ പൂക്കളം അണിയിച്ചൊരുക്കുന്നത്. വീട്ടിൽ നിന്ന് പൂക്കൾ മുറിച്ച് എത്തിച്ചും സ്‌റ്റേഷനിൽ എത്തിയും നിരവധി പേർ ഈ ജനകീയ കൂട്ടായ്മയുടെ ഭാഗമായി.

കാഴ്ചക്കാരുടെ റെക്കോഡ് പങ്കാളിത്തം തന്നെയാണ് പൂക്കളത്തിന്‍റെ പ്രത്യേകത. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള സമർപ്പണം കൂടിയാണ് ഈ മെഗാ പൂക്കളം.

ENGLISH SUMMARY:

Huge Pookkalam In Mumbai CSMT Railway Station