TOPICS COVERED

ഉത്തരേന്ത്യക്കാര്‍ പോയാല്‍  പിന്നെ ബെംഗളൂരു എന്താകും. ആരും താമസിക്കാനില്ലാതെ  പിജി നടത്തുന്നവര്‍  പാപ്പരാകും, കോറമംഗല പബ്ബില്‍ പിന്നെ ആര്  ഡാന്‍സ്  കളക്കും. ട്രാവല്‍ വ്ളോഗര്‍ സുഗത ശര്‍മയാണ്  ഉത്തരേന്ത്യക്കാരില്ലാത്ത ബെംഗളൂരു ശുദ്ധശൂന്യമെന്ന്  പ്രഖ്യാപിച്ച്  ഇന്‍സ്റ്റഗ്രാം വീഡിയോ ചെയ്തത് . കുടിയേറ്റക്കാരില്ലെങ്കില്‍ ബെംഗളൂരുവിന് നിലനില്‍പ്പില്ലെന്ന്  സ്ഥാപിക്കാനായിരുന്നു ശ്രമം . പക്ഷേ പണി പാളി.  വീഡിയോക്ക് കീഴിലും  മറ്റ് സമൂഹമാധ്യമങ്ങളിലും സുഗതയ്ക്ക് പൊങ്കാല തന്നെ

സാധാരണക്കാര്‍ മുതല്‍  സെലിബ്രിറ്റികള്‍ വരെ  വ്ളോഗര്‍ക്കെതിരെ തിരിഞ്ഞു.  ബെംഗളൂരുവിനെ വ്​ളോഗര്‍ അപമാനിച്ചെന്നാണ് പരക്കെയുള്ള വിമര്‍ശനം അത്ര ബുദ്ധിമുട്ടി  ബെംഗളൂരുവില്‍ നില്‍ക്കേണ്ടെന്നും നഗരത്തില്‍ നിന്ന് ഒന്നു പോയിത്തരണമെന്നും പലരും കമന്‍റ് ചെയ്തു. റീച്ച് കൂട്ടാന്‍ എന്ത് വിഡ്ഢിത്തവും പറയാമോ എന്നായി മറ്റു ചിലര്‍ . അനാവശ്യമായി വെറുപ്പിന്‍റെ വിത്ത് വിതയ്ക്കരുതെന്നും ചിലര്‍ ആവശ്യപ്പെട്ടു.

നിങ്ങള്‍ ഉപേക്ഷിച്ച ബെംഗളൂരു നഗരം ശൂന്യമാകുമെങ്കില്‍ ആ ശൂന്യതയില്‍ ഞങ്ങള്‍ ജീവിക്കുമെന്നും ദയവായി പോകൂ എന്നുമാണ് നടി ചൈത്ര ആചാര്‍ കുറിച്ചത്. ദയവായി പോകൂ എന്ന് നടി വര്‍ഷ ബൊല്ലമ്മയും കുറിച്ചു. മറ്റെന്തിനെക്കാളും നിങ്ങള്‍ക്ക് ബെംഗളൂരു ആവശ്യമാണെന്നും നിങ്ങള്‍ ഈ നഗരം ഉപേക്ഷിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നുമാണ് നടി അനുപമ ഗൗഡ കുറിച്ചത്. 

വിമര്‍ശനം കടുത്തതിന് പിന്നാലെ  മറുപടിയുമായി സുഗത ശര്‍മ വീണ്ടും രംഗത്തെത്തി. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും തന്നോട് പോകാന്‍ പറയാന്‍ മറ്റുള്ളവര്‍ക്ക് എന്താണ് അവകാശമെന്നുമാണ് സുഗതയുടെ ചോദ്യം. താന്‍ എവിടേക്കും പോകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

After commenting that Bengaluru would be empty if the North Indians leave, the vlogger was severely criticized