aged-india

TOPICS COVERED

2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 60 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ 34.7കോടിയായി ഉയരും. ഇത് വലിയ സാമ്പത്തിക സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് സാമ്പത്തികവിദഗ്ധ ഡോ. മേരി ജോര്‍ജ് മലയാള മനോരമയോട് പറഞ്ഞു. 2021–30 യുഎന്‍ ആരോഗ്യകരമായ വാര്‍ധക്യത്തിന്റെ ദശകമായി പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ യുഎന്‍ കടുത്ത ആശങ്കയിലാണ്. കാരണം ഇന്ത്യയിലെ 40ശതമാനം മുതിര്‍ന്ന പൗരന്‍മാരും ഏറ്റവും താഴ്ന്ന വരുമാന ശ്രേണിയില്‍പ്പെട്ടവരാണ്. 

മുതിര്‍ന്ന പൗരന്‍മാരുടെ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ദേശീയ തൊഴില്‍–ഉല്‍പാദനക്ഷമത കുറയും.  ഉപഭോഗാവശ്യങ്ങളും രീതിയും മാറും.  അതനുസരിച്ച് ഉത്പാദനമേഖലയിലും മാറ്റംവരും.  വാര്‍ധക്യം എങ്ങനെ വൈകിപ്പിക്കാം തുടങ്ങിയ മേഖലകളില്‍ ഗവേഷണങ്ങളും മൂലധന നിക്ഷേപങ്ങളും ഉണ്ടാകാം. അതേസമയം പ്രായമായവര്‍ക്കു വേണ്ടിയുള്ള വര്‍ധിച്ച ചെലവ് ബജറ്റ് കമ്മി വര്‍ധിപ്പിക്കാനും ജിഡിപി വര്‍ധനയെ പുറകോട്ടടിക്കാനും വിദേശനിക്ഷേപം കുറയാനും ഇടയാക്കിയേക്കാം.

ഈ വെല്ലുവിളികളെ നേരിടാന്‍ സില്‍വര്‍ ഡിവിഡന്റിനെ ആശ്രയിക്കാമെന്നും മേരി ജോര്‍ജ് വ്യക്തമാക്കുന്നു. സമ്പദ്ഘടനയ്ക്ക് പോറലേല്‍ക്കാതെ വര്‍ധക്യകാലം ആരോഗ്യകരമാക്കുന്ന പദ്ധതിയാണിത്. ഈ പാതയിലുള്ള ഗവേഷണങ്ങള്‍ ഇന്ന് ത്വരിതഗതിയിലാണ്.  ജറിയാട്രിക്സിന്റെ വളര്‍ച്ച, പുതിയ മരുന്നുകള്‍,ചികിത്സാരീതികള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങി പുതിയ സാധന,സേവന, നിര്‍മിതിക്കായുള്ളവ രൂപം കൊള്ളുന്നത് ജിഡിപി വര്‍ധന തിരിച്ചുപിടിക്കാന്‍ സഹായകരമാകും.  ഇത്തരത്തില്‍ സില്‍വര്‍ ഡിവഡന്റ് കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചാല്‍ സമ്പദ്ഘടനയെ സില്‍വര്‍ ഇക്കോണമി ആയി വളര്‍ത്തിയെടുക്കാന്‍ സാധിക്കും. 

By 2050, the population of people above 60 years of age in India will increase to 34.7 crore:

By 2050, the population of people above 60 years of age in India will increase to 34.7 crore. Economist Dr. Mary George says that this will lead to great economic and social changes.