ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

മകളെ പ്രണയ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനെ വെടിവെച്ച് കാമുകന്‍റെ പരാക്രമം. ഹൈദരാബാദിലാണ് സംഭവം. 

സംഭവവുമായി ബന്ധപ്പെട്ട് ബൽവീന്ദർ സിങ് (25) എന്ന യുവാവിനെ പൊലീസ് അറസ്​റ്റ് ചെയ്തു. വെടിയേറ്റ  57കാരനായ രേവന്ത് ആനന്ദ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

പ്രണയബന്ധം തുടരാതിരിക്കാനായി രേവന്ത് ആനന്ദ് തന്‍റെ മകളെ അമേരിക്കയിലേക്ക് പറഞ്ഞുവിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കലിപൂണ്ടെത്തിയ ബൽവീന്ദർ സിംഗ് രേവന്തിന് നേരെ വെടിവെച്ചത്. രേവന്ത് ആനന്ദിന്‍റെ വലതുകണ്ണിലാണ് വെടിയേ​റ്റത്. പെൺകുട്ടിയും ബൽവീന്ദർ സിങ്ങും സഹപാഠികളായിരുന്നു. വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ അടുപ്പത്തിലുമാണ്.

ബൽവീന്ദറിന് എതിരെ കൊലപാതക ശ്രമത്തിനും ലൈസൻസില്ലാതെ തോക്ക് സൂക്ഷിച്ചതിനുമായി 2 കേസുകൾ എടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. രേവന്തിനെ വെടിവച്ച ശേഷം പ്രതി അവിടെ പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ വരുത്തി, തുടര്‍ന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. 

ബൽവീന്ദർ സിംഗ് തോക്കുമായെത്തി അരിശത്തോടെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

മകളെ ബൽവീന്ദർ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും അതിന്റെ പേരിൽ നിരവധി തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമാണ് പെൺകുട്ടിയുടെ പിതാവ് പൊലീസ് നല്‍കിയ മൊഴിയില്‍ പറയുന്നത്. രേവന്ത് ആനന്ദിന്‍റെ കണ്ണിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 

ENGLISH SUMMARY:

Hyderabad man shoots girlfriend's father for sending her to US