TOPICS COVERED

ഒന്ന് കല്യാണം കഴിക്കണം, ആഗ്രഹം കൊണ്ട് പത്രത്തില്‍ വന്ന വിവാഹ പരസ്യം നോക്കി, പിന്നെ ഒരു ഞെട്ടലായിരുന്നു, പറഞ്ഞ് വരുന്നത് സൈബറിടത്ത് വൈറലായ ഒരു വിവാഹ പത്ര പരസ്യമാണ്. മുപ്പത് വയസ് പ്രായമുള്ള ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവതിയാണ് വരനെ തേടുന്നത്. യുവതിക്ക് ജോലിയുണ്ട്, വിദ്യാഭ്യാസവുമുണ്ട്. 25-28 വയസ് വരെ പ്രായമുള്ള സുമുഖനും സുന്ദരനുമായിരിക്കണം യുവാവ്. ബിസിനസുകാരായ ദമ്പതികളുടെ ഒറ്റ മകനായിരിക്കണം. ഒരു ബംഗ്ലാവ്, കുറഞ്ഞത് 20 ഏക്കറില്‍ ഒരു ഫാംഹൗസ് എങ്കിലും വേണം. ഭക്ഷണം പാകംചെയ്യാന്‍ അറിഞ്ഞിരിക്കണം. കീഴ്‌വായുവി‍ന്‍റെ പ്രശ്‌നമുള്ളവരും ഏമ്പക്കമിടുന്നവരും വേണ്ട എന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

പരസ്യത്തിൻറെ ചിത്രം ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ തങ്ങളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്താണ് പോസ്റ്റ് വൈറലാക്കിയത്.  എന്നാല്‍ ഈ പരസ്യം ഒരു പ്രാങ്കാണെന്നാണ് പുറത്ത് വരുന്ന വിവരം. 2021ല്‍ പുറത്തുവന്നതാണ് ഈ പരസ്യം. സുഹൃത്തും സഹോദരനും ചേര്‍ന്ന് സാക്ഷി എന്ന യുവതിക്ക് കൊടുത്ത് പിറന്നാള്‍ 'പണി'യായിരുന്നു പരസ്യമെന്ന് അന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ENGLISH SUMMARY:

matrimonial ad seeking a handsome businessman with a 20-acre farmhouse who neither farts nor burps, left internet users in splits. The ad described a 30-year-old feminist working in the social sector, with piercings and short hair looking for a well-built groom aged 25-28. She wants the groom to be an only son with a thriving business, a bungalow, or a substantial farmhouse. Interestingly, cooking skills are also a must.