നവജാത ശിശുവിനെ ആശുപത്രി ടോയ്‌ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് അടിച്ച നിലയില്‍. കര്‍ണാടകയിലാണ് സംഭവം. രാമനാഗര ജില്ലയിലെ ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് കുട്ടിയെ ഫ്ലഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കക്കൂസില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ഈ ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്.
തുണിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തടഞ്ഞതാകാം കാരണമെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ബ്ലോക്ക് തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് വിവരം. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്ന ആശുപത്രിയുടെ ശുചിമുറി അതിനാല്‍ ആശുപത്രിയിലുള്ള രോഗികളില്‍ ആരെങ്കിലുമാണോ അതോ പുറത്ത് നിന്നുള്ളവരാണോ ഈ കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.