Image:facebook/shobhitha

പ്രമുഖ കന്നട നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍. ഗച്ചിബൗളിയിലെ വീട്ടിലാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തിനൊപ്പമാണ് ശോഭിത കഴിഞ്ഞിരുന്നത്. മരണകാരണം വ്യക്തമല്ല. ബ്രഹ്മഗാണ്ഡു, നിന്നിന്‍ഡലേ, ഗാലിപ്പട്ട, മംഗള ഗൗരി, കൃഷ്ണ രുക്മിണി എന്നീ സീരിയലുകളിലൂടെയാണ് അവര്‍ ജനപ്രീതിയാര്‍ജിച്ചത്.

കര്‍ണാടകയിലെ സകലേഷ്പുര്‍ സ്വദേശിയായ ശോഭിത കഴിഞ്ഞ വര്‍ഷം വിവാഹം കഴിച്ചതിന് പിന്നാലെ അഭിയനത്തില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുത്തിരുന്നു. എടിഎം: അറ്റംപ്റ്റ് ടു മര്‍ഡര്‍, ഒന്ത് കഥെ ഹെല്ല, ജാക്ക്പോട്ട്, വന്ദന, എരഡൊണ്ടല്ല മൂറു എന്നിവയടക്കം നിരവധി സിനിമകളിലും അവര്‍ ശ്രദ്ധേയമായ വേഷമാണ് ചെയ്തത്.

ശോഭിതയുടെ മരണത്തില്‍ ഹൈദരാബാദ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച കാരണങ്ങളിലടക്കം അന്വേഷണം ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ശോഭിതയുടെ കുടുംബത്തിന്‍റെ ആരോപണം. തിളങ്ങി നിന്ന സമയത്താണ് വിവാഹത്തെ തുടര്‍ന്ന് ശോഭിത അഭിനയം നിര്‍ത്തിയത്. ഭര്‍തൃവീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ശോഭിത അഭിനയം നിര്‍ത്തിയതെന്നും ഇതേത്തുടര്‍ന്ന് കടുത്ത മനപ്രയാസത്തിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. 

ENGLISH SUMMARY:

Kannada television actor Shobitha Shivanna, known for her roles in serials like Brahmagantu and Ninnindale, was found dead at her home in Gachibowli.