പഠിച്ച സ്കൂളിൽ അതിഥിയായെത്തി പ്രിയങ്ക ഗാന്ധി. ഡൽഹി ജീസസ് ആൻഡ് മേരി സ്കൂളിലാണ് ഫരീദബാദ് രൂപതയുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് പ്രിയങ്ക എത്തിയത്.സാമൂഹ്യ സേവനത്തിന്‍റേയും ആധ്യാത്മികതയുടെയും പാOങ്ങൾ പഠിപ്പിച്ചത് കന്യാസ്ത്രികളടക്കം അധ്യാപകരാണെന്ന് പേരുകൾ ഓർത്തെടുത്ത് വയനാട് എം.പി പറഞ്ഞു.
ജീസസ് ആൻഡ് മേരി സ്കൂളിലെ മുറ്റത്ത് കളിക്കുമ്പോളാണ് മുത്തശി ഇന്ദിര ഗാന്ധിയുടെ മരണ വാർത്തയെത്തിയതെന്ന് പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു. പിന്നീട് സ്കൂളിൽ സ്ഥിരമായി പോകാൻ സാധിച്ചിട്ടില്ല. ജീവിത മൂല്യങ്ങളും ഭരണഘടന മൂല്യങ്ങളും പഠിപ്പിച്ചത് അധ്യാപകരാണെന്ന് ചൂണ്ടിക്കാട്ടിയ അവർ വയനാടിലെ ത്രേസ്യ ചേടത്തി കൊന്ത സമ്മാനിച്ചതും പറഞ്ഞു.
കേന്ദ്രമന്ത്രി ജോർജ് കുര്യനും കേരളത്തിൽ നിന്നുള്ള എം.പിമാരും പങ്കെടുത്തു. ഫരീദാബാദ് രൂപത ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അനുഗ്രഹ പ്രഭാഷണം നടത്തി.