പാര്‍ലമെന്‍റിലെ ചൂടന്‍ പ്രസംഗങ്ങള്‍ക്കും തിരക്കുകള്‍ക്കും ശേഷം കുടുംബത്തോടൊപ്പം സമയം ചിലവിട്ട് രാഹുലും പ്രിയങ്കയും. ഡല്‍ഹിയിലെ പ്രശസ്ത ഹോട്ടലായ ക്വാളിറ്റി റസ്റ്റൊറന്‍റിലാണ് ഗാന്ധി കുടുംബം ഉച്ച ഭക്ഷണത്തിനെത്തിയത്. സോണിയയും രാഹുലും പ്രിയങ്കയ്ക്കും ഭര്‍ത്താവ് റോബര്‍ട്ട് വധ്രയ്ക്കും മകള്‍ മിറായയ്ക്കും ഒപ്പം എത്തിയത്. ചോലെ ബട്ടൂര കഴിക്കുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു.
രാഹുലിന്‍റെ വാട്സാപ്പ് സ്റ്റാറ്റസിലും 'ഫാമിലി ലഞ്ചിന്‍റെ ' ചിത്രങ്ങള്‍ കാണാം. 'നിങ്ങള്‍ പോയാല്‍ ചോലെ ബട്ടൂര ട്രൈ ചെയ്യൂ'വെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ചിരിച്ച് സന്തോഷത്തോടെ ഗാന്ധി കുടുംബം ഭക്ഷണം ആസ്വദിക്കുന്നതായി ചിത്രങ്ങളില്‍ കാണാം.
ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒറ്റ ഫ്രെയിമില്‍ മൂന്ന് പാര്‍ലമെന്‍റംഗങ്ങളെന്നായിരുന്നു ഒരാളുടെ കമന്‍റ്. ഇതാദ്യമായാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് മൂന്നംഗങ്ങള്‍ ഒരേസമയത്ത് പാര്‍ലമെന്‍റിലെത്തുന്നത്. ലോക്സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ റായ്ബറേലിയില്‍ നിന്നാണ് പാര്‍ലമെന്‍റിലെത്തിയത്. വയനാട് മണ്ഡലം രാഹുല്‍ ഒഴിഞ്ഞതോടെ അവിടെ നിന്നും പ്രിയങ്കയും ലോക്സഭയിലെത്തി. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ കൂടിയായ സോണിയ നിലവില്‍ രാജ്യസഭാംഗമാണ്.
കൊണാട്ട്പ്ലേസിലാണ് ഡല്‍ഹിയുടെ രുചിവൈവിധ്യങ്ങളും ചരിത്രവും പേറുന്ന ക്വാളിറ്റി റസ്റ്റൊറന്‍റുള്ളത്. പതിറ്റാണ്ടുകളായി ചോലെ ബട്ടൂര തന്നെയാണ് ഇവിടുത്തെ ഫേയ്മസ് ഐറ്റം. ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ് റസ്റ്റൊറന്‍റ്. അനശ്വര ബോളിവുഡ് നടി നര്‍ഗീസ് ദത്ത് ഇവിടുത്തെ പതിവ് സന്ദര്‍ശകയായിരുന്നുവെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.