ഒരു പശുത്തൊഴുത്ത് കല്യാണത്തിന്‍റെ ഡെസ്റ്റിനേഷനായി ആരേലും സങ്കല്‍പ്പിക്കുമോ? കേട്ടാല്‍ ഒരു അതിശയം തോന്നുമെങ്കിലും കാര്യം സത്യമാണ്. ആളുകളെ ആകർഷിക്കുന്ന മനോഹരമായ സ്ഥലങ്ങളാണ് പലപ്പോഴും വധൂവരന്മാർ ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുക്കാറുള്ളത്, ഇപ്പോഴിതാ മധ്യപ്രദേശിലാണ് പശുത്തൊഴുത്ത് വിവാഹവേദിയാകുന്നത്.
പരിസ്ഥിതി സൗഹൃദപരമായാണ് ഇത്തരത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിനായി പശുത്തൊഴുത്ത് തിരഞ്ഞെടുത്തതെന്നാണ് വിവരം. ലാൽ തിപാര ആദർശ് ഗോശാലയിലാണ് വിവാഹം നടക്കുക. അതിഥികൾക്കു ഭക്ഷണം നൽകുന്നതിനു മുൻപ് പശുക്കൾക്കു പുല്ല് നൽകണമെന്നത് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് ഇവർ പറയുന്നു. ഭക്ഷണം നിലത്തിരുന്നു കഴിക്കണം. പശുവിനെ കറന്നാണ് ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അതിഥികൾക്കായി പുല്ലുകൊണ്ടുള്ള ഇരുപ്പിടമാണ് ഒരുക്കിയിരിക്കുന്നത്.