ആ മൂന്നുപേരെയും കാടുകയറ്റിയ, ഒരുരാത്രി മുഴുവൻ ഒരുനാടിന്റെ ഉറക്കം കളഞ്ഞിട്ട് മാളു ഒന്നുമറിയാത്തപോലെ വീട്ടിലുണ്ട്. വയറു നിറയെ ഭക്ഷണവും, വെള്ളവുമൊക്കെ കുടിച്ചും, കഴിച്ചും. മായയുടെ വീടിന്‍റെ ഉപജീവനമായ മാളുവിനോട് ആർക്കും ദേഷ്യവുമില്ല. വീട്ടുകാരും കൂട്ടുകാരുമൊക്കെ തന്നെയന്വേഷിച്ച് കാടുകയറിയതറിയാതെ ഇന്നലെ ഉച്ചയ്ക്ക് തന്നെ മാളു വീടുപിടിച്ചിരുന്നു.
കാട്ടിലൊറ്റപ്പെട്ടവരലൊരുവൾ മായയുടെ ഭർത്താവ് രോഗിയാണ്. അതുകൊണ്ട് മായയുടെ കുടുംബം നോക്കുന്നത് ശരിക്കും മാളുവാണ്. മാളുവില്ലെങ്കിൽ കുടുംബം പട്ടിണി. അങ്ങനെയൊരാളെ കാണാതാകുമ്പോൾ ആ കുടുംബം എങ്ങനെ കാടുകയറാതിരിക്കും.
ഇനി ഒരുകുഴപ്പവും താനായിട്ടുണ്ടാക്കില്ലെന്ന ഭാവമാണ് തൊഴുത്തിലുള്ള മാളുവിന്.