മുന്‍ കാമുകീകാമുകന്‍മാരുടെ പകവീട്ടല്‍ പലപ്പോഴും വിവാഹനാളുകളിലാണ്. ആളുകളുടെ മുന്‍പില്‍വച്ച് നാണം കെടുത്തുമ്പോള്‍ കിട്ടുന്ന സംതൃപ്തിക്കായാകും ആ ദിവസം തന്നെ തിരഞ്ഞെടുക്കുന്നത്. അതുപോലൊരു പകവീട്ടല്‍ ആണ് ഇവിടെ നടന്നത്. തന്റെ കാമുകന്‍ മറ്റൊരു പെണ്ണിന് താലി ചാര്‍ത്തുന്ന ദിവസം തന്നെ പകവീട്ടാന്‍ തിരഞ്ഞെടുത്ത കാമുകിയുടെ വിഡിയോ സോഷ്യല്‍മീഡിയയിലും നിറയുകയാണ്.
സന്തോഷത്തോടെ ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും ആശിര്‍വാദത്തോടെ ഒരു വിവാഹമംഗളകര്‍മം നടക്കുകയാണ്. ആദ്യം വധു വരന് മാലയിടുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ തിരിച്ചും മാലയിടാന്‍ ഒരുങ്ങുന്നു. ഈ സാഹചര്യത്തിലാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു യുവതി ആ മാലയിടല്‍ സീനിലേക്ക് കയറി വരുന്നത്. വന്നപാടെ വരന്റെ നെടുംപുറം നോക്കി ഒറ്റച്ചവിട്ട്. വരന്‍ ദേ കിടക്കുന്നു താഴെ. ചവിട്ടുവീഴ്ത്തിയതിനു പിന്നാലെ മര്‍ദിക്കുകയും ചെയ്യുന്നുണ്ട് മുന്‍ കാമുകി.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ വധുവും ബന്ധുക്കളും യുവതിയെ ചോദ്യം ചെയ്യുന്നുണ്ട്. അപ്പോള്‍ മര്‍ദനത്തിനിടെ കാര്യങ്ങള്‍ തുറന്നുപറയുന്ന യുവതിയെ ആണ് പിന്നീട് കാണാനാവുക. ഏതായാലും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മുന്‍ കാമുകിയുടെ പകരംവീട്ടല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും കഠിനമാകുമെന്ന് ആ യുവാവും കരുതിക്കാണില്ല. ബന്ധുക്കളുടെയും നവവധുവിന്റെയും നാട്ടുകാരുടെയും മുന്‍പില്‍ നാണംകെട്ട അവസ്ഥയിലാണ് യുവാവിപ്പോള്‍