TOPICS COVERED

നടൻ സെയ്ഫ് അലി ഖാനു വീട്ടിൽ വച്ച് കുത്തേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിൽനിന്നു ഞായറാഴ്ച പുലർച്ചെയാണു ബിജെ എന്ന മുഹമ്മദ് അലിയാനെ പിടികൂടിയത്. ‘വിജയ് ദാസ്’ എന്നുകൂടി പേരുള്ള ഇയാൾ, നടന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയെന്നു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേ സമയം സെയ്ഫ് അലി ഖാന്‍റെ ഇന്‍ഷുറന്‍സ് തുകയാണ് ഇപ്പോള്‍ ചര്‍ച്ച. സെയ്ഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ തന്നെ അദ്ദേഹത്തിന്റെ ഇൻഷുറൻസ് വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവന്നു കഴിഞ്ഞു. എന്തിനു വേണ്ടിയുള്ള ചികിത്സയാണ്, ഡയഗ്നോസിസ്, റൂം കാറ്റഗറി, ഡിസ്ചാർജ് പ്രതീക്ഷിക്കുന്ന തിയതി തുടങ്ങിയ വിവരങ്ങൾ ഇതിലുണ്ട്. . നിവ ബൂപ ഹെൽത്ത് ഇൻഷുറൻസ് ഹോൾഡറാണ് സെയ്ഫ് അലി ഖാൻ.

ആകെ 35.95 ലക്ഷം രൂപയാണ് സെയ്ഫ് അലി ഖാൻ ഇൻഷുറൻസ് ആയി ക്ലെയിം ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യഘട്ടം എന്ന നിലയിൽ 25 ലക്ഷം രൂപ പാസ് ആക്കി. ചികിത്സാ കാലഘട്ടത്തേക്കുള്ള മുഴുവൻ തുക എന്ന നിലയിൽ ആദ്യം ഒരു ഇൻഷുറൻസ് ക്ലെയിം വിടുകയും, ഡിസ്ചാർജ് തിയതിക്ക് മുൻപായി ബാക്കി തുക കൂടി അപ്പ്രൂവ് ചെയ്യുന്നതുമാണ് ഇൻഷുറൻസ് കമ്പനികളുടെ രീതി. 

വ്യാഴാഴ്ച പുലർച്ചെയാണു ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ മോഷണത്തിനെത്തിയ ഒരാൾ സെയ്ഫിനെ കുത്തിയത്. ആക്രമണത്തിൽ കഴുത്തിലും നട്ടെല്ലിനു സമീപവും ഉൾപ്പെടെ നടന് ആഴത്തിൽ കുത്തേറ്റു. ഉടനെ ഓട്ടോറിക്ഷയിൽ ലീലാവതി ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.

ENGLISH SUMMARY:

Saif Ali Khan's health insurance claim, revealing that the Bollywood actor applied for a claim of Rs 35.95 lakh, have recently been leaked on social media. The leak has raised concerns, with a Mumbai-based cardiac surgeon commenting on the disparities in health insurance coverage for the general public.