മോൻദിയാൾ ദുപ്പേ എന്ന് കെട്ടിട്ടുണ്ടോ. ലോകത്ത് അങ്ങനെ ഒരു ഒളിമ്പിക്സ് ഉണ്ട്. ആ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നത് കൊച്ചി സ്വദേശി എവിൻ തളിയത്ത് എന്നയാൾ ആണ്.എന്താണ് മോൻദിയാൾ ദുപ്പേ, നോക്കാം..?
ഇന്ത്യയിൽ ആദ്യത്തെ ബോര്‍മയും പ്ലംകേക്കുമൊക്കെ ഉണ്ടാക്കിയ മലയാളികളോടാണോ ബേക്കിങ്ങിനെ കുറിച്ച് പറയുന്നത് എന്ന് ചോദിക്കാൻ വരട്ടെ.
സ്വന്തമായി ഒളിംപിക്സ് മത്സരം വരെയുള്ള കക്ഷിയാണിന്ന് ബേക്കിങ്.നാലു കൊല്ലം കൂടുമ്പോള്‍ നടക്കുന്ന മോൻദിയാൾ ദുപ്പേ. ബ്രഡ് നിർമാണത്തിലെ വിവിധ മേഖലകളിലെ നൈപുണ്യമാണ് മത്സരത്തിൽ മാറ്റുരയ്ക്കുക. സെപ്റ്റംബറില്‍ നടക്കുന്ന ഇന്ത്യന്‍ ടീമിനെ ഒരുക്കുന്നത് മലയാളിയാണ്.
രാജ്യത്തെ ആദ്യത്തെ ബേക്കിങ്, പാസ്ട്രി അക്കാദമിയാണു ബംഗളുരുവിൽ ഉള്ള എവിന്റെ ലവോൺ. ഇവിടെയുള്ളവര്‍ തന്നെയാണ് തുടര്‍ച്ചയായി വേള്‍ഡ് സ്കില്‍ കോംപിറ്റീഷനിലും പങ്കെടുക്കുന്നത്.
യൂറോപ്പ്യന്‍, വിദേശ രീതികള്‍ക്കൊപ്പം തനത് ഇന്ത്യന്‍ സാഹചര്യത്തിലെ ബേക്കിങും അനുബന്ധ രീതികളും പഠിപ്പിക്കുന്നതതാണ് ലോകമത്സരത്തിന് താരങ്ങളെ പ്രാപ്തരാക്കുന്നതെന്നാണ് എവിന്‍ അവകാശപ്പെടുന്നത്.