ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്‍റെ വിജയമാഘോഷിക്കാന്‍ ഒരുക്കിയ നിലാക്കനവ് നൃത്തശില്‍പം ഹ്രസ്വചിത്രമായി. കോഴിക്കോട് ക്രൗണ്‍ തീയേറ്ററില്‍ നടന്ന ആദ്യപ്രദര്‍ശനം മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ദൂരദര്‍ശനി കണ്ടുപിടിക്കാത്ത കാലത്ത് ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുന്നതാണ് ഇതിവൃത്തം.
പതിനേഴാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ ജോഹന്നാസ് കെപ്ലര്‍ എഴുതിയ ശാസ്ത്ര നോവലായ സോമ്നിയത്തിന്‍റെ മോഹിനിയാട്ട ആവിഷ്താരമാണ് നിലാക്കനവ്. ദൂരദര്‍ശിനി കണ്ടു പിടിക്കാത്ത കാലത്ത് ചാന്ദ്ര ജ്യോതിശാസ്ത്രത്തെ അവതരിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര വിഭാവനം ചെയ്യുന്നതുമാണ് ലോകത്തെ ആദ്യ സയന്‍സ് ഫിക്ഷന്‍ എന്നറിയപ്പെടുന്ന സോമ്‌നിയത്തിന്റെ ഇതിവൃത്തം. ചന്ദ്രയാന്‍ ശില്‍പ്പികള്‍ക്ക് ആദരവ് അർപ്പിച്ചുകൊണ്ടാണ് ഇത് നൃത്തശില്‍പമാക്കിയത്. ഇതാണ് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ചലച്ചിത്ര സംവിധായകന്‍ വിനോദ് മങ്കര ഇപ്പോള്‍ 30 മിനിറ്റ് ഹ്രസ്വ ചിത്രമാക്കിയത്. മോഹിനിയാട്ട നര്‍ത്തകി ഗായത്രി മധുസൂധനാണ് നൃത്തശില്‍പം അവതരിപ്പിരിക്കുന്നത്. രമേഷ് നാരായണന്‍റെ സംഗീതത്തില്‍ കഥകളി ഗായകന്‍ സദനം ജ്യോതിഷ് ബാബുവാണ് ആലാപനം.