സോഷ്യല്‍ മീഡിയയിൽ വൈറലാകാൻ എന്തും കാട്ടികൂട്ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. പലപ്പോഴും ഏറെ അപകടകരവും വിചിത്രവുമായ വീഡിയോകൾ ചിത്രീകരിക്കാനും അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാനും ഈ കൂട്ടര്‍ മടിക്കാറില്ല. ഇപ്പോഴിതാ വൈറല്‍ ഒരാൾ ഒരു മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ്.
ഇന്ത്യൻ റെയർ ക്ലിപ്സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരാൾ ഒരു രോഹു മത്സ്യത്തെ തന്‍റെ ഒരു കൈയിൽ പിടിച്ച് മറുകൈ കൊണ്ട് മത്സ്യത്തിന്‍റെ വായിലേക്ക് ബിയർ ഒഴിച്ചു കൊടുക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. മത്സ്യം ബിയർ കുടിക്കുന്നതും വിഡിയോയിൽ കാണാം. അസാധാരണമായ ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചക്ക് തന്നെ കാരണമായി. ഏതാനും പേർ വിഡിയോ ഏറെ കൗതുകകരമായിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ വിഡിയോ കണ്ട ബഹുഭൂരിപക്ഷം ആളുകളും ഈ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി.