tcs-employee-commits-suicide

ഭാര്യയുടെ ഉപദ്രവം സഹിക്കാന്‍ വയ്യെന്ന് പറഞ്ഞ് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സ്വകാര്യ ഐ.ടി. കമ്പനിയിലെ മാനേജരായ മാനവ് ശര്‍മ്മയാണ് മരിച്ചത്. ഭാര്യയില്‍ നിന്നുള്ള ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ജീവനൊടുക്കുന്നതെന്ന് യുവാവ് വിഡിയോയില്‍ പറഞ്ഞു. 

കരഞ്ഞുകൊണ്ടാണ് അദ്ദേഹം വിഡിയോയില്‍ സംസാരിക്കുന്നത്. പുരുഷന്മാരെക്കുറിച്ച് ചിന്തിക്കൂ എന്ന് വിഡിയോയില്‍ യുവാവ് പറയുന്നുണ്ട്. നിയമങ്ങള്‍ പുരുഷന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ കുറ്റപ്പെടുത്താനായി ഇവിടെ ഒരു പുരുഷന്‍ പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മരണശേഷം തന്‍റെ മാതാപിതാക്കളെ തൊട്ടുപോകരുതെന്ന് ഭാര്യയോടായി മാനവ് വിഡിയോയില്‍ പറയുന്നുണ്ട്. സംഭവത്തിന് പിന്നാലെ മാനവ് ശര്‍മ്മയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ മാനവിന്റെ ഭാര്യ നിഷേധിച്ചു.

ENGLISH SUMMARY:

A tragic incident has been reported from Agra, Uttar Pradesh, where a young man named Manav Sharma, a manager at a private IT company, died by suicide. In a video message, he stated that he could no longer endure the harassment from his wife, which led him to take this drastic step.