രാഷ്ട്രപതി ഭവനിലെ വിവിധ് കാ അമൃത് മഹോത്സവില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അത്ഭുതപ്പെടുത്തി കോട്ടയം സ്വദേശികള്‍. തന്‍റെ പേപ്പർ പോര്‍ട്രേറ്റ് ഇഷ്ടപ്പെട്ട ദ്രൗപതി മുര്‍മു രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കാന്‍ ചോദിച്ചത് ഇരട്ടി മധുരമായി.
ഇത് കണ്ടാല്‍ എന്ത് തോന്നും കോട്ടയം സ്വദേശി അനീഷ് കുമാറിന്റെയും ആശയുടെയും ആദ്യ ചോദ്യം ഇതാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഈ ചോദ്യം ചോദിച്ച് കുഴപ്പിക്കാന്‍ കഴിയാത്തതിനാല്‍ വേഗമങ് ഉത്തരം നല്‍കി.
മകനും തിരുവനന്തപുരം സെന്‍റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥിയുമായ കാശിനാഥാണ് ഈ സിലിണ്ടര്‍ആര്‍ട്ടിന് പിന്നില്‍. അത്ഭുതം മാറും മുന്പെ അടുത്ത നിര്‍മ്മിതിയുമായി ആശ എത്തി.ഇവിടം കൊണ്ടും തീരുന്നില്ല ഈ കുടുംബത്തിലെ കലാകാരന്‍മാര്‍. മകളും ഒന്പതാം ക്ലാസുകാരിയുമായ ദേവനന്ദയും അമ്മയുടെ പാതയിലുണ്ട്.
ആശക്കാണ് വിവിധ് കാ അമൃത് മഹോത്സവില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതെങ്കിലും കുടുംബത്തിലെ എല്ലാവരുടെയും നിര്‍മ്മിതികള്‍ രാഷ്ട്രപതിയെ കാണിക്കായതിന്‍റെ സന്തോഷത്തിലാണ് ഡല്‍ഹിയില്‍ നിന്ന് മടങ്ങുന്നത്.