രജപുത്ര രാജാവ് റാണാ സംഗയ്ക്കെതിരെ എസ്.പി രാജ്യസഭാംഗം രാംജി ലാല്‍ സുമന്‍ നടത്തിയ പരാമര്‍ശത്തെ ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളം. തുടര്‍ന്ന് ഇരുസംഭകളും തടസപ്പെട്ടു. രാജ്യസഭ ചേര്‍ന്നയുടന്‍ രാംജി ലാല്‍ സുമനും സമാജ്‌വാദി പാര്‍ട്ടിയും മാപ്പുപറയണം എന്നാവശ്യപ്പെട്ടാണ് ഭരണപക്ഷം പ്രതിഷേധം തുടങ്ങിയത്.
എംപിയുടെ ആഗ്രയിലെ വീട് കര്‍ണിസേന അടിച്ചുതകര്‍ത്തത് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചൂണ്ടിക്കാട്ടി. നിയമം കയ്യിലെടുക്കാര്‍ ആര്‍ക്കും അവകാശമില്ലെന്നും ഖര്‍ഗെ പറഞ്ഞു. രാംജി ലാല്‍ സുമനെ പിന്തുണച്ചതിലൂടെ ഖര്‍ഗെ റാണാ സംഗയെ രണ്ടാംതവണയും അപമാനിച്ചെന്ന് ബി.ജെ.പി. അംഗം രാധാമോഹന്‍ ദാസ് അഗര്‍വാള്‍ പ്രതികരിച്ചു.
ചരിത്ര പുരുഷന്‍മാരെ അംഗീകരിക്കണമെന്നും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷക്കണമെന്നും സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു . പ്രതിഷേധം തുടര്‍ന്നതോടെ സഭ 12 മണിവരെ നിര്‍ത്തിവച്ചു.