bridge-bhihar

TOPICS COVERED

ഉദ്ഘാടനം ചെയ്ത് മൂന്നാം ദിവസം മേൽപ്പാലത്തിന് വിള്ളൽ. ബീഹാറിലാണ് സംഭവം, മുഖ്യമന്ത്രി നിതീഷ് കുമാർ ഈ മാസം പത്തിന് ഉദ്ഘാടനം ചെയ്ത മേൽപ്പാലത്തിലാണ് വിള്ളൽ കണ്ടെത്തിയത്. ജെ പി ഗംഗാപത് പാലത്തിൽ ആണ് വിള്ളൽ സംഭവിച്ചത്. 3,831 കോടി രൂപ ചെലവിൽ നിർമ്മിച്ചതായിരുന്നു പാലം.

രണ്ട് പാതകളിലുമാണ് വിള്ളലുകൾ കണ്ടെത്തിയത്. ഉദ്ഘാടനത്തിനു ശേഷം, വാഹന ഗതാഗതം ആരംഭിക്കുകയും ഈ റൂട്ടിൽ വാഹനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും നാട്ടുകാർ പറയുന്നു. കൊടുങ്കാറ്റിനും മഴയ്ക്കും ഇടയിലാണ് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തതെന്നാണ് ആരോപണം. നേരത്തെ നിർമ്മാണത്തിലിരിക്കുന്ന പാലങ്ങൾ തകരുക, റോഡുകൾ മുങ്ങുക തുടങ്ങിയവ ബിഹാറിൽ ഉണ്ടായിട്ടുണ്ട്.

ENGLISH SUMMARY:

Cracks have appeared on the JP Ganga Path bridge in Bihar, just three days after it was inaugurated by Chief Minister Nitish Kumar on April 10. The bridge, constructed at a cost of ₹3,831 crore, is now under scrutiny as authorities investigate the structural issues. The incident has sparked widespread criticism and concerns over the quality of construction.