pune-family-gold

TOPICS COVERED

ശരീരത്തില്‍ 25 കിലോ സ്വർണമണിഞ്ഞ് തിരുമല ദര്‍ശനം നടത്തിയ കുടുംബത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. 180 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പൂനെയില്‍ നിന്നുള്ള കുടുംബം ധരിച്ചിരിക്കുന്നത്. ‘ഗോൾഡൻ ബോയ്‌സ്’ എന്നറിയപ്പെടുന്ന സണ്ണി വാഗ്ചോറും സഞ്ജയ് ഗുർജറും സണ്ണിയുടെ ഭാര്യ പ്രീതി സോണിയുമാണ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു ആൺകുട്ടിയും അടങ്ങുന്ന കുടുംബമാണ് ഓഗസ്റ്റ് 23ന് ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തിയത്. നിരവധി സ്വർണ്ണ ചെയിനുകൾ, വളകൾ, മാലകൾ മറ്റ് ആഭരണങ്ങള്‍ എന്നിങ്ങനെ സ്വർണ്ണ സൺഗ്ലാസുകൾവരെ ധരിച്ചാണ് കുടുംബം ദര്‍ശനം നടത്തിയത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനും കുടുംബത്തിന് സുരക്ഷയൊരുക്കി ഒപ്പമുണ്ടായിരുന്നു.

പ്രതിദിനം 75,000 മുതൽ 90,000 വരെ തീർത്ഥാടകർ എത്തുന്ന ലോകപ്രശസ്തമായ ആരാധനാലയമാണ് തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ജൂലൈ മാസം മാത്രം ക്ഷേത്രത്തിലേക്ക് 125 കോടി രൂപയുടെ വഴിപാട് ലഭിച്ചതായാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) എക്‌സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു പറയുന്നത്.  ജൂലൈയിൽ 22 ലക്ഷത്തിലധികം തീർത്ഥാടകർ ക്ഷേത്രം സന്ദർശിച്ചതായും 8.6 ലക്ഷം ഭക്തർ വഴിപാടുകള്‍ നടത്തിയതായും ശ്യാമള റാവു പറഞ്ഞു. പ്രസാദമായി ഒരു കോടിയിലധികം ലഡ്ഡുവും വിറ്റിട്ടുണ്ട്.