python-bonnet

TOPICS COVERED

എസ്​ യുവിയുടെ ബോണറ്റില്‍ നിന്ന് ഏഴ് അടി നീളമുള്ള മലമ്പാമ്പിനെ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്​ രാജിലാണ് സംഭവം. റിപ്പയര്‍ ചെയ്യാനായി നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്ര സ്കോര്‍പ്പിയോ എസ് യുവിയുടെ ബോണറ്റ് തുറന്നപ്പോഴാണ് മലമ്പാമ്പ് ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. 

കാര്‍ നന്നാക്കുന്നതിനായി മെക്കാനിക് ബോണറ്റ് തുറന്നതും  ബാറ്ററിക്ക് സമീപം ഉള്ളിലിരിക്കുന്ന മലമ്പാമ്പിനെ കണ്ട് ഞെട്ടി. മലമ്പാമ്പിനെ കണ്ടതോടെ ഗ്യാരേജ് ഉടമ എമര്‍ജന്‍സി സര്‍വീസില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. സന്ദേശം ലഭിച്ച ഉടനെ സ്ഥലത്തക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. 

കൈ കൊണ്ട് ഉദ്യോഗസ്ഥര്‍ മലമ്പാമ്പിനെ പൊക്കിയെടുക്കാന്‍ ഉള്‍പ്പെടെ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മലമ്പാമ്പിന്റെ വലിപ്പം കാരണം രണ്ട് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പാമ്പിനെ പൊക്കി പുറത്തെടുത്തത്. ഒരു ഉദ്യോഗസ്ഥന്‍ പാമ്പിന്റെ തലയുടെ ഭാഗവും മറ്റൊരു ഉദ്യോഗസ്ഥന്‍ പാമ്പിന്റെ വാലിന്റെ ഭാഗവും പിടിച്ചു. 

പാമ്പിന്റെ സുരക്ഷിതമായി ചാക്കിലാക്കിയതോടെ കൂടി നിന്ന ആളുകള്‍ കയ്യടിച്ചാണ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്. വീഡിയോ വൈറലായതോടെ കൂറ്റന്‍ മലമ്പാമ്പിനെ കണ്ട ഞെട്ടലാണ് വീഡിയോയ്ക്ക് അടിയില്‍ പലരും പങ്കുവയ്ക്കുന്നത്. 

ENGLISH SUMMARY:

A seven-foot long snake was found on the bonnet of the SUV. The incident took place in Uttar Pradesh's Prayagraj. When the bonnet of the Mahindra Scorpio SUV, which was stopped for repairs, was opened, the snake was found wrapped around it.