ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തി കുരങ്ങന് കൂട്ടം. കുട്ടി തന്നെയാണ് തന്നെയാണ് കുരങ്ങന്മാര് തന്നെ രക്ഷപ്പെടുത്തിയത് എങ്ങനെയെന്ന് മാതാപിതാക്കളോട് പറയുന്നത്. കുരങ്ങന്മാരുടെ ആക്രമണത്തെ തുടര്‍ന്ന് പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ പറയുന്നതിങ്ങനെ... യുകെജി വിദ്യാർഥിയായ കുട്ടിയെ യുവാവ് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ കുട്ടിയുടെ വസ്ത്രങ്ങളഴിക്കാന്‍ തുടങ്ങവേ ഇരച്ചെത്തിയ കുരങ്ങന് കൂട്ടം യുവാവിനെ ആക്രമിക്കാന്‍ തുടങ്ങി. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെടുകയായിരുന്നു. കുട്ടി തന്നെയാണ് കുരങ്ങന്മാര് എങ്ങനെയാണ് തന്നെ രക്ഷിച്ചതെന്ന് മാതാപിതാക്കളോട് പറഞ്ഞത്.
‘എന്റെ മകൾ പുറത്ത് കളിക്കുകയായിരുന്നു. ആ കുരങ്ങന്മാർ വന്നില്ലായിരുന്നെങ്കില്‍ അവള് ഒരുപക്ഷേ ജീവനോടെപോലും ഉണ്ടാകുമായിരുന്നില്ല’ കുട്ടിയുടെ അച്ഛന് പറഞ്ഞതായി ബാഗ്പത് സർക്കിൾ ഓഫീസർ ഹരീഷ് ഭഡോറിയ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി ഇപ്പോഴും ഒളിവിലാണ്. അതേസമയം പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവ് കുട്ടിയുമായി പോകുന്നത് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.