മദ്യലഹരിയില്‍ പെട്രോള്‍ പമ്പില്‍ തീപിടിത്തം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹൈദരാബാദില്‍ ശനിയാഴ്ച സംഭവം. മദ്യലഹരിയില്‍ ഒരു ബിഹാര്‍ സ്വദേശി പെട്രോള്‍ പമ്പില്‍ തീപിടിത്തം ഉണ്ടാക്കും എന്ന് പറഞ്ഞ് സിഗററ്റ് ലൈറ്ററുമായി വരികയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. ചിരന്‍ എന്നയാളാണ് അറസ്റ്റിലായത്. സിഗററ്റ് ലൈറ്ററുമായി പെട്രോള്‍ പമ്പില്‍ വന്ന ഇയാള്‍ തീപിടിത്തം ഉണ്ടാക്കും എന്ന് ഭീഷണിപ്പെടുത്തി. ഈ സമയം പെട്രോള്‍ പമ്പില്‍ ഉണ്ടായിരുന്ന ജീവനക്കാരനായ അരുണ്‍ എന്നയാള്‍ ധൈര്യമുണ്ടെങ്കില്‍ ചെയ്യാന്‍ പറഞ്ഞ് വെല്ലുവിളിച്ചു.
പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ സ്കൂട്ടറില്‍ പെട്രോള്‍ നിറയ്ക്കുന്നതിന് ഇടയില്‍ മദ്യലഹരിയിലായ ചിരന്‍ സിഗരറ്റ് ലൈറ്റര്‍ കത്തിച്ചു. ഇതോടെ തീ ആളിക്കത്തി. ആ സമയം 11 പേരോളം പെട്രോള്‍ പമ്പിലുണ്ടായിരുന്നു. നേരിയ വ്യത്യാസത്തിലാണ് ഒരു അമ്മയും കുഞ്ഞും തീപൊള്ളലേല്‍ക്കാതെ രക്ഷപെട്ടത്. പെട്രോള്‍ പമ്പിലുണ്ടായിരുന്ന ബാക്കി എല്ലാവരും ഓടി രക്ഷപെട്ടു. മദ്യലഹരിയില്‍ എത്തിയ ആളെ പ്രകോപിപ്പിച്ച് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ അരുണിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.