allu-arjun-cctv-21
  • യുവതി മരിച്ച വിവരം അല്ലു അര്‍ജുന്‍ തിയറ്ററില്‍ വച്ച് തന്നെ അറിഞ്ഞു
  • വിവരം അല്ലു അര്‍ജുനെ നേരിട്ട് അറിയിച്ചെന്ന് ഡി.സി.പി
  • മരണവിവരം അറിഞ്ഞിട്ടും താരം സിനിമ കാണല്‍ തുടര്‍ന്നു

പുഷ്പാ 2 പ്രീമിയർ ഷോക്കിടെ യുവതി മരിച്ച കേസിൽ നടൻ അല്ലു അർജുനെ കുരുക്കി ഹൈദരാബാദ് പോലീസ്. അപകടം ഉണ്ടായ സന്ധ്യാ തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടു. മരണ വിവരം അറിഞ്ഞിട്ടും താരം സിനിമ കാണൽ തുടർന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തു വന്നത്. പുറത്തെ സാഹചര്യങ്ങളെ കുറിച്ച് പൊലീസ് താരത്തെ ഇരിപ്പിടത്തിൽ  എത്തി അറിയിക്കുന്നതും  സിനിമ കഴിഞ്ഞു പുറത്തു പോകുമ്പോൾ ആളുകളെ കാണരുതന്ന് ആവശ്യപെടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

 

 

എന്നാൽ അല്ലു അർജുൻ ഈ നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തു. ഓടിയടുത്ത ആരാധകരെ ബൗണ്സർമാർ  തള്ളി നീക്കാൻ ശ്രമിച്ചതുമാണ് പ്രശ്നം ഉണ്ടാക്കിയതന്നതിന്റെ തെളിവുകൾ ആണ് പുറത്തായത്. ഇതോടെ അല്ലു അർജുന്റെ വാദങ്ങൾ പൊളിഞ്ഞു. യുവതി മരിച്ച വിവരം അറിഞ്ഞത് പിറ്റേദിവസം ആണെന്നായിരുന്നു നടന്‍റെ പ്രതികരണം. കൂടാതെ ദുരന്തത്തിനുശേഷം പുറത്തുപോയ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം, നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം നടത്തിയ 8 പേർ അറസ്റ്റിൽ. സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിൽ എടുത്ത 8 പേരുടെ അറസ്റ്റ് ജൂബിലി ഹിൽസ് പൊലീസ് രേഖപെടുത്തി. പുഷ്പ്പ 2 വിന്റെ പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകണം എന്നായിയുന്നു ആക്രമികളുടെ ആവശ്യം. ഞായറാഴ്ച വൈകീട്ട് 5.30 ഓടെയാണ് നടന്റെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിൽ ഒരു സംഘം അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. Also Read: പുഷ്പ എന്ന് വിളിപ്പേര്, കടുത്ത അല്ലു ഫാന്‍; നൊമ്പരമായി 9 വയസുകാരന്‍ ശ്രീതേജ്...

 

മതില്‍ ചാടിക്കടന്ന അക്രമികള്‍ മുറ്റത്തെ ചെടിച്ചെട്ടികള്‍ എറിഞ്ഞു തകര്‍ത്തു. മതിലിനു മുകളില്‍ നിന്നു ചീഞ്ഞ തക്കാളികളും കല്ലുകളും വീടിനുനേരെ വലിച്ചെറിഞ്ഞു. അല്ലു അർജുൻ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിനു ശേഷം വീടിനു പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അതിനെ മറികടന്നാണ് ആക്രമണമുണ്ടായത്. ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഓഫ് ഓസ്മാനിയ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് എന്ന സംഘടനയിൽ പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണു പുറത്തുവരുന്ന വിവരം.

ENGLISH SUMMARY:

Allu Arjun told about stampede death, didn't leave: hyderabad police