വധൂവരന്‍മാര്‍ക്ക് സമ്മാനം നല്‍കി ആശംസ അറിയിച്ചതിനു പിന്നാലെ യുവാവ് തളര്‍ന്നുവീണു മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂരിലാണ് സംഭവം. സുഹൃത്തിന്റ വിവാഹത്തിനെത്തിയ ആമസോണ്‍ ജീവനക്കാരന്‍ വംശിയാണ് ആശംസ നല്‍കുന്നതിനിടെ തളര്‍ന്നുവീണത്. ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളും നില്‍ക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ വംശി മുന്‍പില്‍ നിന്ന ആളുകളോട് കൈ പിടിക്കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ തളര്‍ന്നുവീഴുകയായിരുന്നു. ബംഗളൂരിലാണ് വംശി ജോലി ചെയ്യുന്നത്. 

വംശി നല്‍കിയ സമ്മാനം അവിടെവച്ചു തന്നെ സുഹൃത്ത് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് വംശിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത് .  ഉടന്‍ തന്നെ വംശിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. വംശി ചടങ്ങില്‍ പങ്കെടുക്കുന്നതിന്റയും സമ്മാനം നല്‍കിയ ശേഷം തളര്‍ന്നുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍ഡിയാക് അറസ്റ്റ് ആണ് യുവാവിന്റെ മരണത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തളര്‍ന്നുവീണുള്ള മരണങ്ങള്‍ യുവാക്കളില്‍ ഏറിവരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.  ജിമ്മില്‍ വര്‍ക്ക് ഔട്ടിനിടെ യുവതികള്‍ ഉള്‍പ്പെടെ മരണപ്പെടുന്ന സംഭവങ്ങളും നിരവധിയുണ്ട്. 

After greeting the bride and groom with gifts, the young man collapsed and died:

After greeting the bride and groom with gifts, the young man collapsed and died. The incident took place in Kurnoor, Andhra Pradesh.