തെലങ്കാനയിലെ മുളുഗു ജില്ലയില്‍ പൊലീസും ഏറ്റുമുട്ടലിൽ ഏഴു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവട്ടിൽ ഉൾപ്പെടുന്നു. സമീപ കാലത്ത് തെക്കേ ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണ് മുളുഗുവിലേത്.
തെലങ്കാന -ഛത്തീസ്‌ഗഡ് അതിർത്തിയോട് ചേർന്നുള്ള ചൽപ്പാക്ക് വനമേഖലയിലാണ് മാവോയിസ്റ്റുകളും തെലങ്കാന പൊലീസിന്‍റെ പ്രത്യേക വിഭാഗവും തമ്മിൽ വെടിവെപ്പ് ഉണ്ടായത്. പുലർച്ചെ വനമേഖലയിൽ തിരച്ചിൽ നടത്തുകയിരുന്ന ഗ്രെഹണ്ട് വിഭാഗത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവെച്ചെന്നും തിരിച്ചടിയിൽ ഏഴു പേർ കൊല്ലപ്പെട്ടന്നുമാണ് ഔദ്യോഗിക വിശദീകരണം.
മാവോയിസ്റ്റ് തെലങ്കാന സംസ്ഥാന കമ്മിറ്റി സെക്രട്ടറി പാപണ്ണയെന്ന കുർസാം മംഗുവും സ്ത്രീയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവരിൽ നിന്ന് വൻ തോതിൽ ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ചു മേഖലയിൽ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകൾ.ദിവസങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയിരുന്നു. തുടർന്നാണ് പൊലീസ് തിരച്ചിൽ തുടങ്ങിയത്.
ഏറ്റുമുട്ടലിന് തൊട്ടു പിറകെ തെലങ്കാന ഡി ജി. പി., മുളഗു,ബാദ്രാദി കൊത്തഗുടം,തുടങ്ങിയ മാവോയിസ്റ്റ് ബാധിത ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. അയൽ സംസ്ഥാനമായ ഛത്തീസ്ഗഡിൽ നിന്ന് കൂടുതൽ അംഗങ്ങൾ എത്തി മാവോയിസ്റ്റുകൾ തിരിച്ചടിക്കാനുള്ള സാധ്യത കണക്കിലെടുത്തു അതിർത്തി വനമേഖലയിൽ തിരച്ചിൽ ഊർജിതമാക്കി.