ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂർ ജില്ലയിലെ റോഡരികിലെ തട്ടുകടയിലേക്ക് പാഞ്ഞുകയറി എസ്‌യുവി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകളിലൊരാള്‍ ഒഴിഞ്ഞുമാറിയത് ഞൊടിയിടയില്‍. സംഭവത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ തട്ടുകടയില്‍ ആളുകള്‍ ഭക്ഷണം കഴിക്കുന്നത് കാണാം. ചുറ്റും പച്ച തുണികൊണ്ട് മറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്. കാര്‍ ആവര്‍ത്തിച്ച് ഹോണ്‍ മുഴക്കിയാണ് പാഞ്ഞുവരുന്നത്. പച്ചതുണിയിലൂടെ കാറിന്‍റെ ഹെഡ്‌ലൈറ്റുകള്‍ തെളിഞ്ഞുവരുന്നതു കാണാം. തൊട്ടുപിന്നാലെ എസ്‌യുവി ഇടിച്ചു കയറുകയായിരുന്നു. അടുത്തുള്ള മേശയില്‍ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നയാള്‍ വാഹനം അടുത്തെത്തിയതിനു പിന്നാലെ ഞൊടിയിടയില്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ തൊട്ടടുത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ക്ക് മാറാന്‍ സാധിച്ചില്ല. ഇവരെ രണ്ടുപേരെയും വാഹനം ഇടിച്ചിടുന്നുണ്ട്.
സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്കുകള്‍ ഗുരുതരമല്ല. അതേസമയം, ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. അനധികൃതമായാണ് തട്ടുകട നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഉടമകൾ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.