വീട്ടില്‍ ഭാര്യയെയും കാമുകനെയും ഒന്നിച്ചുകണ്ട ഭര്‍ത്താവ് കാമുകനെ മര്‍ദിച്ചു കൊലപ്പെടുത്തി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കില്‍ ഇന്നലെ രാവിലെയാണ് സംഭവം . റിതിക് വര്‍മയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവ് അജ്മതിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ റിതികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തിങ്കളാഴ്ചയാണ് സംഭവം . പകല്‍ 11മണിയോടെ അജ്മത് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയ്ക്കൊപ്പം റിതികിനെ കാണുന്നത് . തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമായി. തര്‍ക്കംമൂത്ത് അജ്മത് കയ്യില്‍കിട്ടിയ വടി ഉപയോഗിച്ച് റിതികിന അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ ഭാര്യയ്ക്കും അടികിട്ടി. റിതികിന് നെറ്റിയിലും തലയ്ക്കും ശക്തമായ അടിയേറ്റു. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണകാരണമായതെന്ന് പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ രാകേഷ് പവേരിയ പറഞ്ഞു.
അതേസമയം അജ്മത് മാത്രമല്ല സുഹൃത്തുക്കളും ചേര്‍ന്നാണ് മകനെ ബന്ദിയാക്കി മര്‍ദിച്ചതെന്ന് റിതികിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. നഖം ഉള്‍പ്പെടെ പിഴുതെടുത്ത ശേഷമാണ് കൊല നടത്തിയതെന്നും ബന്ധുക്കളില്‍ ചിലര്‍ ആരോപിച്ചു. എന്നാല്‍ അത്തരം ക്രൂരകൃത്യം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അജ്മതിന്‍റെ ഭാര്യയുമായി മാസങ്ങളായി റിതികിനു ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ വന്ന ഫോണ്‍ സന്ദേശത്തിലൂടെയാണ് പൊലീസ് വിവരം അറിയുന്നത്. റിതികിനെ ആദ്യം ജെപിസി ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി ജിടിബി ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രി 9മണിയോടെ മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.