ജയ്‌പൂർ- അജ്‌മീര്‍ ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ശരീരം തീ വിഴുങ്ങിക്കൊണ്ടിരിക്കെ നിരവധി പേര്‍ക്ക് രക്ഷകനായി ഇരുപതുകാരനും കുടുംബവും. വെള്ളിയാഴ്ചയുണ്ടായ അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ മുപ്പതോളം പേരാണ് ദേശീയപാതയോട് ചേർന്നുള്ള ഫാം ഹൗസിലേക്ക് അഭയം തേടി ഓടിയെത്തിയത്.
കൃഷിയിടത്തിന്റെ നടുവിലെ വീട്ടില്‍ താമസിക്കുന്ന കുടുംബം കാഴ്ച കണ്ട് ഞെട്ടി. ഇപ്പോളും ദൃശ്യങ്ങള്‍ അവരില്‍ പേടിസ്വപ്നമായി അവശേഷിക്കുകയാണ്. വാതില്‍ തുറന്ന അവര്‍ക്കു മുന്‍പില്‍ ശരീരം പൊള്ളിയടരുന്ന വേദന സഹിക്കാനാതെ നിലവിളിക്കുന്ന കുറേപേര്‍. ‘അവരുടെ തൊലി കരിഞ്ഞിട്ടുണ്ടായിരുന്നു, പലർക്കും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല’ വീട്ടുടമസ്ഥന്‍ പറഞ്ഞു.
‘കൃഷിയിടത്തില്‍ നിന്നും കേവലം 1.5 കിലോമീറ്റർ അകലെയായി ഒരു ആശുപത്രിയുണ്ട്. പക്ഷേ എട്ടടി ഉയരത്തിലുള്ള മതിലാണ് കൃഷിയിടത്തിന്‍റെയും ആശുപത്രിയുടേയും അതിര്‍ത്തിയിലുള്ളത്. പരിക്കേറ്റവരില്‍ പലരും പൊള്ളലേറ്റ് തളർന്നിരുന്നു. ആ മതില്‍ കടക്കാന്‍ അവര്‍ക്ക് സാധിക്കില്ലായിരുന്നു’ അദ്ദേഹം പറഞ്ഞു. ഈ നിസ്സാഹായാവസ്ഥയിലാണ് കുടുംബത്തിലെ ഇരുപതുവയസുകാരന്‍ രാകേഷ് സൈനി രംഗത്തെത്തിയത്.
യുവാവ് ഒരു ഏണി മതിനിലോട് ചാരിവച്ച് അവരെ ആശുപത്രി മൈതാനത്തേക്ക് കടത്തിവിടുകയായിരുന്നു. ‘കുറഞ്ഞത് 30 പേരെങ്കിലും ശരീരത്തില്‍ തീയുമായി ഞങ്ങളുടെ വയലിലേക്ക് ഓടിയെത്തി. ‘അവർ വേദനകൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു, വസ്ത്രങ്ങൾ കത്തിക്കഴിഞ്ഞിരുന്നു. രണ്ടാമതൊന്ന് ഞാന്‍ ആലോചിച്ചില്ല, ഒരു ഏണി കൊണ്ടുവന്നു. എന്നിരുന്നാലും പലർക്കും സ്വന്തമായി അതില്‍ കയറാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു’ യുവാവ് പറഞ്ഞു. ALSO READ: കത്തുന്ന ശരീരവുമായി ഓടിയത് 600 മീറ്റര്‍; മൊബൈലുമായി കാഴ്ചക്കാരായി ആളുകള്‍; ദാരുണം...
ആശുപത്രിയിലെ രംഗവും ഭയാനകമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ‘ഒന്നിനു പുറകേ ഒന്നായി മുപ്പതോളം പേരാണ് ശരീരം പൊള്ളിയടര്‍ന്ന് ആശുപത്രിയിലെത്തിയത്. ഒരു സർജനെന്ന നിലയിൽ എനിക്ക് പോലും അത് ഭയാനകമായ ഒരു രംഗമായിരുന്നു’ ഡോ. രാമന്‍ കോണ്ടോയ് പറഞ്ഞു. ‘കുറഞ്ഞത് 10 പേർക്കെങ്കിലും 60 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. സമയം വളരെ പ്രധാനമായതിനാൽ ഞങ്ങൾ അവരെ എസ്എംഎസ് ആശുപത്രിയിലെത്തിച്ചു’ ഡോക്ടര്‍ പറഞ്ഞു.
ജയ്പൂർ- അജ്മീർ ഹൈവേയിൽ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. എൽപിജി സിലിണ്ടർ കയറ്റിയ ടാങ്കറിൽ രാസവസ്തുക്കൾ നിറച്ച ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നു. വാതക ചോർന്നതോടെ സ്ഫോടനമുണ്ടായി, തീ ആളിക്കത്തി. സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങൾ കത്തി നശിച്ചു. ഹൈവേയ്‌ക്ക് സമീപമുള്ള താമസ സ്ഥലങ്ങളെയും കടകളെയും തീ വിഴുങ്ങി. ഫയർഫോഴ്സ് ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.