മുതലത്തലയുമായി വിദേശി ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. കനേഡിയന്‍ വിനോദസഞ്ചാരിയെ അധികൃതര്‍ കസ്റ്റംസിന് കൈമാറി. തായ്ലന്ഡില് പോയപ്പോള്‍ അവിടെ നിന്നും വാങ്ങിയതാണിതെന്നാണ് യുവാവിന്‍റെ വിശദീകരണം. മുതലയെ താന്‍ വേട്ടയാടുകയോ കൊല്ലുകയോ ചെയ്തിട്ടില്ലെന്നും കൗതുകം കൊണ്ട് വാങ്ങിയതാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം,ഇത്തരം വസ്തുക്കളുമായി യാത്ര ചെയ്യുമ്പോള്‍ കൈവശം സൂക്ഷിക്കേണ്ട രേഖകളൊന്നും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മുതലത്തല വാങ്ങിയതിന്‍റെ ബില്ലും കണ്ടെത്താനായില്ല.
ഇതേത്തുടര്‍ന്ന് മുതലത്തല പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി വിമാനത്താവള അധികൃതര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. ലാബിലെ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഏത് തരം മുതലയുടേതാണ് തലയെന്നും മറ്റ് വിശദ വിവരങ്ങളും അറിയാന്‍ കഴിയുകയുള്ളൂവെന്ന് ഡല്‍ഹി ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ രാജേഷ് ടണ്ഠന്‍ അറിയിച്ചു. മുതലത്തല നിലവില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിമാനത്താവളത്തില്‍ അജ്ഞാത മൃഗത്തിന്‍റെ കൊമ്പുമായി കാനഡയില്‍ നിന്നുള്ള സ്ത്രീ പിടിയിലായിരുന്നു. ലഡാക്കിലൂടെ ട്രക്കിങ് നടത്തിയപ്പോള്‍ കിട്ടിയതാണെന്നും ഓര്‍മയ്ക്കായി സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയാണെന്നുമായിരുന്നു യുവതിയുടെ വിശദീകരണം.
അതിനിടെ 48 മണിക്കൂറിനിടെ വിമാനത്താവളം വഴി 75 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താനുള്ള ശ്രമവും കസ്റ്റംസ് പൊളിച്ചു. ബാഗിനുള്ളില്‍ കുഴല്‍ രൂപത്തിലാക്കിയ 600 ഗ്രാം സ്വര്‍ണവുമായി ഒരാളും ഷര്‍ട്ടിന്‍റെ ബട്ടന്‍സില്‍ മോതിര രൂപത്തില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച 980 ഗ്രാം സ്വര്‍ണവുമായി മറ്റൊരാളുമാണ് പിടിയിലായത്.