organ-donation

TOPICS COVERED

  • മരണാനന്തര അവയവദാനത്തിനായി 268 ശരീരങ്ങള്‍ ലഭിച്ചു
  • സംസ്ഥാനത്ത് 2008 ലാണ് മരണാനന്തര അവയവദാന പദ്ധതി തുടങ്ങിയത്
  • വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്; 456 വൃക്ക മാറ്റിവയ്ക്കല്‍ നടന്നു

മരണാന്തര അവയവദാനത്തില്‍ പോയ വര്‍ഷം  തമിഴ്നാട് റെക്കോര്‍ഡിട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണാന്തര അവയവദാനം നടന്നത് തമിഴ്നാട്ടിലാണ്. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് ശേഷമാണ് അതിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായത്.  

 

പോയ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണാനന്തര അവയവദാനം നടന്നത് തമിഴ്നാട്ടിലാണ്. 1500 അവയവദാനങ്ങളാണ് നടന്നത്. മരണാനന്തര അവയവദാനത്തിനായി 268 ശരീരങ്ങള്‍ ലഭിച്ചു. മരണാനന്തര അവയവദാനം നടത്തുന്നവരുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് ശേഷമാണ് അതിന് സന്നദ്ധരാകുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായത്.അവയവദാനത്തിന് വേണ്ടി രൂപീകരിച്ച ട്രാന്‍സ്റ്റാന്‍റെ കണക്ക് അനുസരിച്ച് 863പ്രധാന അവയവങ്ങളും 637ചെറിയ അവയവങ്ങളും  മാറ്റിവച്ചു.  

വൃക്കദാനമാണ് പട്ടികയില്‍ ഒന്നാമത്. 456 വൃക്ക മാറ്റിവയ്ക്കല്‍ നടന്നു.  210 കരള്‍  മാറ്റിവയ്ക്കലും 96 ഹൃദയം മാറ്റിവയ്ക്കലും നടന്നു. ഗവണ്‍മെന്‍റ് ആശുപത്രികളില്‍ 146ശരീരങ്ങളും സ്വാകാര്യ ആശുപത്രികളില്‍ 122ശരീരങ്ങളുമാണ് പോയ വര്‍ഷം മരണാനന്തര അവയവദാനത്തിനായി ലഭിച്ചത്. ഇതില്‍218 എണ്ണം പുരുഷന്‍മാരുടേയും 50എണ്ണം സ്ത്രീകളുടേതുമാണ്. 

സംസ്ഥാനത്ത് 2008 ലാണ് മരണാനന്തര അവയവദാന പദ്ധതി തുടങ്ങിയത്. 12,104 അവയവദാനം ഇതുവരെ നടന്നു. ജീവിത ശൈലിയാണ് പലപ്പോഴും കിഡ്നി, ലിവര്‍ മുതലായ അവയവങ്ങളുടെ രോഗങ്ങളിലേക്കും പിന്നീട് അവയവം മാറ്റിവയ്ക്കലിലേക്കും നയിക്കുന്നതെന്നും ഡോക്ടര്‍. 

മരണാന്തര അവയവദാനം നടത്തുന്നവരുടെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 2023ലാണ്  പ്രഖ്യാപിച്ചത്.അവയവദാനത്തിന് സന്നദ്ധരാകുന്നവരുടേയും മസ്തിഷ്കമരണം സംഭവിച്ചയുടന്‍ അവയവമെടുക്കാന്‍ അനുവദിക്കുന്ന ബന്ധുക്കളുടേയും ത്യാഗസന്നദ്ധതയോടുള്ള ആദരസൂചകമായാണ് ഇത്. മറ്റുസംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാവുന്ന തീരുമാനമാണ് ഇത്. 

ENGLISH SUMMARY:

Organ Donation: Tamil Nadu shines bright as a model state