പ്രതീകാത്മക ചിത്രം (ANI)

പ്രതീകാത്മക ചിത്രം (ANI)

TOPICS COVERED

പാരാഗ്ലൈഡിങിനിടെ പാറക്കെട്ടിലിടിച്ച് വിനോദസഞ്ചാരിക്കും പാരാഗ്ലൈഡര്‍ ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം. ഗോവയിലെ കെറി പ്ലേറ്റുവിലാണ് ഇന്നലെ വൈകുന്നേരത്തോടെ അപകടമുണ്ടായത്. ശിവാനി ഡേബിള്‍ (27) എന്ന പുണെ സ്വദേശിയും ഇന്‍സ്ട്രക്ടറായ സുമല്‍ നേപ്പാളി(26)യെന്ന യുവാവുമാണ് മരിച്ചത്.  പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍  പറയുന്നു.

അനധികൃതമായാണ് കമ്പനി പാരാഗ്ലൈഡിങ് നടത്തി വന്നിരുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങളോ, ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. കമ്പനിയുടെ ഉടമ ശേഖര്‍ റെയ്സാദയ്ക്കെതിരെ പൊലീസ് കേസെടുത്തു.

ക്ലിഫില്‍ നിന്നും പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍ സംഭവിക്കുകയും പാറയിടുക്കിലേക്ക് പാരാഗ്ലൈഡര്‍ പതിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.  

ENGLISH SUMMARY:

A woman tourist and her instructor were killed after crashing into a ravine while paragliding in North Goa.