TOPICS COVERED

ബീഫ് കഴിക്കുന്നവര്‍ക്ക് ഗോമൂത്രം അംഗീകരിക്കാന്‍ പറ്റാത്തതെന്തെുകൊണ്ടെന്ന്  ബിജെപി നേതാവും മുന്‍ തെലങ്കാന ഗവര്‍ണറുമായ തമിഴിസൈ സൗന്ദര്‍രാജന്‍. ആയുര്‍വേദത്തില്‍ ഗോമൂത്രത്തെ തേന്‍വെള്ളം എന്നാണ് വിളിക്കുന്നതെന്നും മദ്യത്തേക്കാള്‍ നല്ലതാണെന്നും തമിഴിസൈ പറയുന്നു.  

തമിഴ്നാട് രാഷ്ട്രീയക്കാരെ ലക്ഷ്യംവച്ചായിരുന്നു തമിഴിസൈയുെട ചോദ്യം. ബീഫ് താല്‍പര്യത്തോടെ കഴിക്കുന്നവര്‍ ഗോമൂത്രത്തിന്റെ ഗുണങ്ങള്‍‍ അംഗീകരിക്കുന്നില്ല, എണ്‍പതോളം രോഗങ്ങള്‍ക്കുള്ള മരുന്നാണ് ഗോമൂത്രമെന്നും ടാസ്മാക്കില്‍ (Tamil Nadu State Marketing Corporation Limited) ഇരിക്കുന്ന മദ്യത്തേക്കാള്‍ സുരക്ഷിതമെന്നും തമിഴിസൈ പറയുന്നു. 

ഗോമൂത്രവുമായി ബന്ധപ്പെട്ട മദ്രാസ് ഐഐടി ഡയറക്ടര്‍ വി.കാമകോടിയുെട പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ച സാഹചര്യത്തില്‍ക്കൂടിയാണ് തമിഴിസൈ പ്രതികരിച്ചത്. അതേസമയം  കാമകോടിയുടേത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നായിരുന്നു തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പ്രതികരണം.  മൃഗമാംസവും മൃഗമാലിന്യവും തിരിച്ചറിയാനാവാത്തതാണ് തമിഴിസൈയുടെ പ്രശ്നമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സെല്‍വപെരുന്തകൈ വിമര്‍ശിച്ചു. 

BJP leader and former Governor of Telangana, Tamilisai Soundararajan, questioned why those who consume beef cannot accept cow urine:

BJP leader and former Governor of Telangana, Tamilisai Soundararajan, questioned why those who consume beef cannot accept cow urine. She says that cow urine is better than alcohol.