ഭര്‍ത്താക്കന്‍മാരുടെ പതിവുമദ്യപാനവും ഗാര്‍ഹിക പീഡനവും കൊണ്ടു പൊറുതിമുട്ടിയ ഭാര്യമാര്‍ ഒടുവില്‍ ആ തീരുമാനമെടുത്തു . വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണ് സംഭവം. ആറുവര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഈ രണ്ടു സ്ത്രീകള്‍ക്കും പരസ്പരം പങ്കുവക്കാനുണ്ടായിരുന്നത് ക്രൂരന്‍മാരായ ഭര്‍ത്താക്കന്‍മാര കുറിച്ചായിരുന്നു. അങ്ങനെ വേദനയും ആവലാതിയും പങ്കുവച്ചുവച്ച് അവരൊന്നാകാന്‍ തീരുമാനിച്ചു.
കവിത, ഗഞ്ച അഥവാ ബബ്‌ലു എന്നുപേരായ രണ്ടു സ്ത്രീകളാണ് ദോറിയയിലെ ചെറിയ കാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തില്‍വച്ച് താലിചാര്‍ത്തി ഒന്നായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവര്‍ക്കും ആറ് വര്‍ഷമായി പരസ്പരം അറിയാം. രണ്ടുപേരുടെയും ഭര്‍ത്താക്കന്‍മാര്‍ മദ്യപാനികളാണ്. കൂടാതെ ഇരുസ്ത്രീകളും കടുത്ത ഗാര്‍ഹിക പീഡനവും അനുഭവിക്കുന്നുണ്ട്. ഗഞ്ച ഭര്‍ത്താവിന്‍റെ സ്ഥാനത്തുനിന്ന് കവിതയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. ഇരുവരും പരസ്പരം മാല ചാര്‍ത്തുകയും ചെയ്തു.
ഭര്‍ത്താവ് തികഞ്ഞ മദ്യപാനിയാണെന്നും പതിവായി തന്നെ ഉപദ്രവിക്കുമെന്നും ഒരാള്‍ പറയുന്നു. നാലു മക്കളുമുണ്ട് ഈ യുവതിക്ക്. പീഡനം കാരണം സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. സ്വന്തമായി വീടില്ലാത്ത ഇവര്‍ ഗോരഖ്പൂരില്‍ തന്നെ വീട് വാടകക്കെടുത്ത് ജോലി ചെ്യത് ജീവിക്കാനാണ് തീരുമാനിച്ചത്.